മലയാളത്തിന്റെ പ്രിയതാരമാണ് പ്രിയാമണി. മുസ്തഫ രാജുമായുള്ള പ്രിയാമണിയുടെ വിവാഹത്തിനു നിയമസാധുതയില്ലെന്ന് ആരോപിച്ച് മുസ്തഫ രാജിന്റെ ആദ്യ ഭാര്യ അയേഷ രംഗത്ത് എത്തിയിരുന്നു. വിവാഹമോചനത്തിന് മുമ്ബാണ് പ്രിയയെ വിവാഹം ചെയ്തതെന്നാണ് ആദ്യ ഭാര്യയുടെ ആരോപണം. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഭര്‍ത്താവ് മുസ്തഫയെ കുറിച്ചുള്ള പ്രിയാമണിയുടെ വാക്കുകളാണ്.
read also: താന്‍ കുട്ടികളുടെ ചെലവിനായി സ്ഥിരം പണം നല്‍കാറുണ്ട്: വിവാദങ്ങൾക്ക് മറുപടിയുമായി മുസ്തഫ
ഭര്‍ത്താവ് മുസ്തഫയുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്നാണ് പ്രിയാമണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു. വിദേശത്താണെങ്കിലും ദിവസവും സംസാരിക്കാറുണ്ട്. പരസ്പരം തുറന്ന് സംസാരിക്കാറുണ്ടെന്നും കമ്മ്യൂണിക്കേഷനാണ് തങ്ങളുടെ ബന്ധത്തിന്റെ താക്കേലൊന്നും നടി പറഞ്ഞു.
‘മുസ്തഫയോടൊപ്പം ഞാന്‍ വളരെ സുരക്ഷിതയാണ്. ഇപ്പോള്‍ അദ്ദേഹം യുഎസിലാണ് ജോലി ചെയ്യുന്നത്. എല്ലാ ദിവസവും പരസ്പരം സംസാരിക്കാറുണ്ട്. ഒന്നും സംസാരിക്കാന്‍ ഇല്ലെങ്കില്‍ പോലും ഞങ്ങള്‍ എന്തെങ്കിലും സാധാരണ വിഷയം സംസാരിക്കാറുണ്ട്. ജോലി തിരക്കിനിടയിലും സംസാരിക്കാനുള്ള സമയം കണ്ടെത്താറുണ്ട്. പരസ്പരമുള്ള ആശയവിനിമയമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം’- പ്രിയാമണി അഭിമുഖത്തില്‍ പറയുന്നു.
2017 ലാണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്.
Post Your Comments