ആമിർ ഖാന്റെ ലഗാന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഗ്രേസി സിംഗ്. ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് വളരെ പെട്ടെന്നാണ് ഇൻഡസ്ട്രി വിട്ടത്. പൊതുവെ നടിമാർ വിവാഹ ശേഷമാണ് സിനിമയിൽ നിന്നു വിട്ടു നിൽക്കുന്നത് എന്നാൽ ഗ്രേസി ഇതുവരെ വിവാഹിതയായിട്ടില്ല എന്നതാണ് പ്രത്യേകത. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിന്നു വിട്ടു നിന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഗ്രേസി സിംഗ്.
ഒരുപാട് സിനിമകൾ ചെയ്യാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നുവെന്നും എന്നാൽ പൂർണമായി വിട്ടു പോകാൻ കാരണം തന്റെ മാനേജറുടെ മരണമാണെന്നും ഗ്രേസി സിംഗ് പറയുന്നു.
ഗ്രേസി സിംഗിന്റെ വാക്കുകൾ:
‘ഞാന്‍ എന്റെ മാനേജരോട് പറഞ്ഞിട്ടുണ്ട് അഭിനയം മാത്രമല്ല എന്റെ ലക്ഷ്യമെന്ന്. ഒന്നോ രണ്ടോ സിനിമകളെ ചെയ്യൂവെന്ന് അന്നേ പറഞ്ഞിരുന്നു. ഇതിനിടെ മാനേജറുടെ മരണവും സിനിമകള്‍ കുറയാന്‍ കാരണമായി. സംവിധായകരേയും നിര്മ്മാതക്കളേയും വിളിച്ചിരുന്നത് അദ്ദേഹമായിരുന്നു. എന്നാല്‍ 2008ല്‍ അദ്ദേഹം മരിച്ചു. ഇതോടെ താനായിട്ട് സിനിമയ്ക്ക് വേണ്ടി സംവിധായകരേയും നിര്‍മ്മാതാക്കളേയും വിളിക്കുന്നത് നിര്‍ത്തി. എനിക്ക് ബോളിവുഡില്‍ വേണ്ടത്ര ബന്ധങ്ങളില്ലായിരുന്നു. എന്നാല്‍ പതിയെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതോടെയാണ് തിരികെ വന്നത്’ ഗ്രേസി പറഞ്ഞു.
വിവാഹത്തെക്കുറിച്ച് താന്‍ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്നാണ് ഗ്രേസി പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ശരിയായ സമയമല്ലെന്നും ഗ്രേസി പറയുന്നുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞ് ആലോചിക്കും എന്നായിരുന്നു താരം പറഞ്ഞത്.
ലഗാന്‍, മുന്നാ ഭായ് എംബിബിഎസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗ്രേസി അഭിനയിച്ചിരുന്നു. മലയാളത്തിൽ മമ്മൂട്ടി നായകനായെത്തിയ ലൗഡ് സ്പീക്കറിലും ഗ്രേസി അഭിനയിച്ചിട്ടുണ്ട്.
Post Your Comments