മലയാള സിനിമയില്‍ വരാന്‍ കാരണമായത് ബുദ്ധി ജീവി സിനിമ കണ്ടല്ലെന്നും ശ്രീനിവാസനെ പോലെയുള്ള പ്രതിഭകളുടെ സിനിമകളാണ് അതിന്റെ പ്രധാന കാരണമെന്നും തുറന്നു പറയുകയാണ് നടന്‍ അജു വര്‍ഗീസ്. ശ്രീനിവാസന്റെ മക്കളായ വിനീതിന്റെയും, ധ്യാനിന്റെയും ഉറ്റ സുഹൃത്തായ അജു വര്‍ഗീസ് ശ്രീനിവാസന്‍ എന്ന വ്യക്തിയെക്കുറിച്ച് ഒരു മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
‘ശ്രീനിവാസന്‍ സാറിനെ പേടിയല്ല മറിച്ച് വല്ലാത്ത ബഹുമാനമാണ്. അദ്ദേഹം അത്രയും വലിയ പൊസിഷനില്‍ നില്‍ക്കുന്ന ഒരാളാണ്. ഞാന്‍ സിനിമയില്‍ വരാന്‍ കാരണം ശ്രീനിവാസന്‍ സാറിന്റെയും പ്രിയന്‍ സാറിന്‍റെയുമൊക്കെ സിനിമകള്‍ കണ്ടിട്ടാണ്. അല്ലാതെ ക്ലാസ് ബുദ്ധി ജീവി സിനിമകള്‍ കണ്ടിട്ടൊന്നുമല്ല. ഇവര്‍ ചെയ്ത സിനിമകള്‍ കണ്ടിട്ടാണ് സിനിമ എന്ന മാധ്യമം ഞാന്‍ ശ്രദ്ധിക്കാന്‍ തന്നെ കാരണം. അവരൊക്കെ ചെയ്തു വച്ച സിനിമകള്‍ അത്ഭുതപ്പെടുത്തുന്നതല്ലേ! ഒരേ സമയം ജനത്തിന് സ്വീകാര്യമായതും, കലാമൂല്യമുള്ള സിനിമകളും ചെയ്തു പ്രേക്ഷക മനസ്സില്‍ കയറിക്കൂടിയവരാണ്. ശ്രീനിവാസന്‍ സാറിന്റെ തന്നെ എത്ര കോമ്പിനേഷന്‍ നമുക്ക് പറയാന്‍ സാധിക്കും. ശ്രീനിവാസന്‍ – മോഹന്‍ലാല്‍ അത് പോലെ ശ്രീനിവാസന്‍ – മമ്മൂട്ടി, ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് അങ്ങനെ എല്ലാ കൂട്ടുകെട്ടിലും വിജയം സൃഷ്ടിച്ച ആളാണ് ശ്രീനിവാസന്‍ സാര്‍’. അജു വര്‍ഗീസ് പറയുന്നു.
Post Your Comments