സിനിമയിലെത്തും മുന്‍പേ മറ്റു മേഖലയില്‍ ജോലി ചെയ്തു പരാജയപ്പെട്ട നിരവധി നടന്മാര് മലയാള സിനിമയിലുണ്ട്. സിനിമയില്‍ വരും മുന്‍പേ താന്‍ ജോലി ചെയ്ത ഐടി കമ്പനിയില്‍ നല്ല ഒരു വര്‍ക്ക് മാന്‍ ആയിരുന്നില്ല താനെന്നു തുറന്നു പറയുകയാണ് യുവ സൂപ്പര്‍ താരം ടോവിനോ തോമസ്. സുഹൃത്തുക്കളുടെ സഹായമാണ് തന്നെ ടീം ലീഡ് വരെ ആക്കിയതെന്നും എല്ലാം അറിയുന്ന ഒരു ടെക്കി ആയിരുന്നില്ല താനെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തുറന്നു സമ്മതിക്കുകയാണ് ടോവിനോ.
‘ഞാന്‍ നല്ല ഒരു ടെക്കി അല്ലായിരുന്നു. പ്രോഗ്രാമിന്റെ ബേസിക് പോലും അറിയാതെ ഞാന്‍ ജാവയില്‍ വര്‍ക്ക് ചെയ്തു. പരമാവധി ശ്രമിച്ചു. ചെയ്യാന്‍ പറ്റാതിരുന്നത് കൊണ്ടാണ് . മനപൂര്‍വ്വം കമ്പനിയെ ചതിച്ചതല്ല. എനിക്ക് ആ ജോലി അത്ര ഭംഗി ആയി ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ്. പക്ഷേ എന്റെ നാക്കിന്റെ നീളം കൊണ്ടോ, മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാനുള്ള കഴിവ് ഉള്ളത് കൊണ്ടോ എന്തോ ഞാന്‍ ടീം ലീഡ് വരെ ആയിട്ടുണ്ട്. സിനിമയ്ക്ക് മുന്‍പ് ഞാന്‍ ചെയ്ത ഈ മേഖല എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ടീം ലീഡ് ആയിരുന്നപ്പോഴും ഒന്ന് രണ്ടു സുഹൃത്തുക്കള്‍ നന്നായി സഹായിക്കുമായിരുന്നു. അങ്ങനെയൊക്കെയാണ് കുറേ വര്‍ഷം പിടിച്ചു നിന്നത്. ടോവിനോ പറയുന്നു.
Post Your Comments