GeneralLatest NewsNEWSTV Shows

വിവാഹ മോചിതനെന്നും കുടുംബം നോക്കാത്തവനെന്നും പ്രചരണം: മറുപടിയുമായി നടൻ ഷാനവാസ്

സോഷ്യൽ മീഡിയയിൽ കുടുംബജീവിതവുമായി ബന്ധപ്പെട്ട് വളരെ മോശം കമന്റുകള്‍ ധാരാളമായി വരാറുണ്ട്

വില്ലനായും നായകനായും പരമ്പരകളിൽ തിളങ്ങുകയാണ് നടൻ ഷാനവാസ്. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബ ചിത്രങ്ങൾ ഷാനവാസ് പങ്കുവയ്ക്കാറില്ല. അതുകൊണ്ടു തന്നെ വിവാഹ മോചിതനെന്നും കുടുംബം നോക്കാത്തവനെന്നുമുള്ള പ്രചാരണങ്ങൾ സജീവമായി വന്നിരുന്നു. ഇപ്പോഴിതാ അത്തരം കമന്റുകൾക്ക് മറുപടി നൽകുകയാണ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം.

‘സോഷ്യൽ മീഡിയയിൽ എന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് വളരെ മോശം കമന്റുകള്‍ ധാരാളമായി വരാറുണ്ട്. ഞാൻ വിവാഹ മോചിതനാണ്, ഞങ്ങൾക്കറിയാം, അയാൾ കുടുംബം നോക്കാത്തൊരാളാണ്, അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളിടാത്തത്, കുടുംബവുമൊത്തുള്ള അഭിമുഖങ്ങൾ വരാറില്ലല്ലോ എന്നൊക്കെയാണ് ആരോപണങ്ങൾ. ഞാനിതിനൊന്നും മറുപടി പറയേണ്ട എന്നു തീരുമാനിച്ചിരുന്നതാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന്റെ ഇന്റർവ്യൂവിൽ അവർ ക്യാമറയ്ക്ക് മുന്നിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ചതു കൊണ്ട് മാത്രം മറുപടി പറഞ്ഞു എന്നേയുള്ളൂ. തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എല്ലാം. എന്റെ കുടുംബ ജീവിതത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ല. എന്റെ നാട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ അറിയാം. എന്റെ നാട്ടിൽ വന്നു തിരക്കിയാൽ മതിയല്ലോ. ഞാൻ ഈ പറയുന്നത് അവരൊക്കെ കാണില്ലേ. അപ്പോൾ ഞാൻ കള്ളമാണ് പറയുന്നതെങ്കില്‍ അവർ പ്രതികരിക്കുമല്ലോ. അതാണ് ഞാൻ പറഞ്ഞത്, ഞാനും എന്റെ ഭാര്യയും മക്കളും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പറയുന്നവർക്ക് എന്തും പറയാം. അതൊന്നും ശ്രദ്ധിക്കുന്നില്ല’. – വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാനവാസ് പറഞ്ഞു.

read also: ഇത് ഒരു ആത്മഹത്യയല്ല, ക്രൂര കൊലപാതകമാണ്: അനന്യയെ സര്‍ജറി ചെയ്ത ഡോക്ടര്‍ അര്‍ജുന്‍ അശോകന്‍ ഇറക്കിവിട്ടിരുന്നു

കുടുംബത്തിന്റെ സ്വകാര്യതെ മാനിച്ചാണ് അവരുടെ ചിത്രങ്ങൾ പങ്കു വയ്ക്കാത്തതെന്നും താരം വ്യക്തമാക്കി. ‘എന്റെ കുടുംബത്തെ ജനങ്ങളെ കാണിക്കില്ല എന്ന നിർബന്ധബുദ്ധിയൊന്നും എനിക്കില്ല. അവരുടെ ചിത്രങ്ങളൊക്കെയിട്ട് ഈ നെഗറ്റീവ് കമന്റുകളിലേക്ക് വെറുതേ വലിച്ചിഴയ്ക്കുന്നതെന്തിന്’- ഷാനവാസ് ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button