മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ കൂടുതൽ തെളിവുകൾ പുറത്ത്. സംഭവത്തിൽ രാജ് കുന്ദ്രയുടെ സഹോദരി ഭര്‍ത്താവിനും പങ്ക് ഉണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെന്‍രിന്‍ എന്ന സ്ഥാപനം രാജ് കുന്ദ്രയുടെ സഹോദരി ഭര്‍ത്താവിന്റെ ഉടമസ്ഥതയിള്ളതാണ്. ഈ രണ്ടുകമ്പനികളും യോജിച്ചാണ് നീലച്ചിത്രനിര്‍മ്മാണത്തിലും വിതരണത്തിലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹോട്ട്ആപ്പുകള്‍ കെന്‍രിനാണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കുന്ദ്രയുടെ സ്ഥാപനത്തിലെ നീലച്ചിത്രങ്ങള്‍ ഇതുവഴിയാണ് വിതരണത്തിനെത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലണ്ടനിലാണ് കെന്‍രിന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കുന്ദ്രയുടെ വ്യാന്‍ ഇന്റസ്ട്രീസിലൂടെയാണെന്ന് മുംബൈ ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബ്രഹ്മബെ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോലീസിന് ഇരു കമ്പനികളും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്.
Post Your Comments