
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ അറസ്റ്റിൽ പ്രതികരിച്ച് നടി പൂനം പാണ്ഡെ. രാജ് കുന്ദ്രയ്ക്കെതിരെ ഒരു വർഷം മുൻപേ പരാതി നൽകിയ നടിയായിരുന്നു പൂനം പാണ്ഡെ. കരാര്‍ കാലാവധി അവസാനിച്ചതിന് ശേഷവും തന്റെ വീഡിയോകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം അന്ന് പരാതി നൽകിയത്.
അതേസമയം ഇപ്പോള്‍ നടന്ന അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും പൂനം പാണ്ഡെ പറഞ്ഞു. എന്നാൽ തന്റെ ഹൃദയം ശില്പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണെന്നും പൂനം പറയുന്നു. അവർ ഏതുതരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുകയെന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല. ഞാൻ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ല. ’–പൂനം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് പൂനം രാജ് കുന്ദ്രയ്ക്കും ഇയാളുടെ സഹായി സൗരവ് കുശ്വാഹയ്ക്കും എതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. രാജ് കുന്ദ്രയും കമ്പനിയും തന്റെ വീഡിയോകളും ഫോട്ടോകളും നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നായിരുന്നു പൂനം പാണ്ഡെയുടെ ആരോപണം. പണമിടപാടിലെ ക്രമക്കേടുകൾ മൂലം ഇരുവരും തമ്മിലുള്ള കരാർ അവസാനിപ്പിച്ചതായും പൂനം പറഞ്ഞിരുന്നു.
എന്നാല്‍, പൂനത്തിന്റെ ആരോപണം അന്ന് രാജ് കുന്ദ്ര നിഷേധിച്ചിരുന്നു. ഇപ്പോൾ അശ്ലീല സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര കസ്റ്റഡിയിലായത്തോടെ പൂനം പാണ്ഡെയുടെ പഴയ പരാതിയും പൊലീസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments