
മുംബൈ : നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ പൂനം പാണ്ഡ നല്കിയ പരാതിയും അന്വേഷിക്കും. കഴിഞ്ഞ വർഷമാണ് കരാർ കഴിഞ്ഞിട്ടും തന്റെ വീഡിയോ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൂനം രാജ് കുന്ദ്രയ്ക്കും സഹായി സൗരവ് കുശ്വാഹയ്ക്കും എതിരെ പരാതി നൽകിയത്. എന്നാൽ ഈ ആരോപണം രാജ് കുന്ദ്ര തള്ളിയിരുന്നു.
ഇപ്പോൾ രാജ് കുന്ദ്ര അറസ്റ്റിലായതിനാല്‍ ആ പരാതിയും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ഇപ്പോള്‍ നടന്ന അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് പൂനം പാണ്ഡെ വ്യക്തമാക്കിയിരുന്നു.
Post Your Comments