GeneralLatest NewsMollywoodNEWSSocial MediaVideos

‘തില്ലേലേ ലേലേലോ പുള്ളേ റങ്കുമാ’: മാലിക് ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് നിമിഷ, വീഡിയോ

നിമിഷയ്ക്കും വിനയ് ഫോർട്ടിനുമൊപ്പം മാലാപാർവ്വതി, ആർ ജെ മുരുകൻ എന്നിവരെയും വീഡിയോയിൽ കാണാം

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് മാലിക്. ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനേതാക്കളുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടി നിമിഷ സജയൻ. കുമ്പളങ്ങി നൈറ്റ്സിലെ ‘തില്ലേലേ ലേലേലോ പുള്ളേ റങ്കുമാ’ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നിമിഷയ്ക്കും വിനയ് ഫോർട്ടിനുമൊപ്പം മാലാപാർവ്വതി, ആർ ജെ മുരുകൻ എന്നിവരെയും വീഡിയോയിൽ കാണാം. ചിത്രത്തിൽ സഹോദരങ്ങളായാണ് നിമിഷയും വിനയ് ഫോർട്ടും അഭിനയിക്കുന്നത്. ഇവരുടെ അച്ഛനമ്മമാരുടെ റോളാണ് മാലാപാർവ്വതിയും ആർ ജെ മുരുകനും കൈകാര്യം ചെയ്യുന്നത്.

https://www.instagram.com/reel/CRhERQDglpt/?utm_source=ig_embed&ig_rid=2eb5913e-2600-4624-9cf1-29e8d2390d37

രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ലെന, റോഷൻ മാത്യു എന്നിവരെല്ലാം വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button