‘നെട്രികൺ’: അന്ധയായി നയൻ‌താര, ചിത്രം റിലീസിനൊരുങ്ങുന്നു

സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‍നേശ് ശിവനാണ് നെട്രികണ്‍ നിര്‍മിക്കുന്നത്

നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയായിരിക്കും ചിത്രം എത്തുക. സിനിമയുടെ സ്‍ട്രീമിംഗ് റൈറ്റ്‍സ് 15 കോടിക്കാണ് വിറ്റു പോയതെന്നും റിപ്പോർട്ടുകൾ പറയുന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് ഇത്രയും വൈകിയത്.

അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. മലയാളി താരം അജ്‍മലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‍നേശ് ശിവനാണ് നെട്രികണ്‍ നിര്‍മിക്കുന്നത്.

രജനികാന്ത് നായകനായി 1981ല്‍ പ്രദര്‍ശനത്തിന് എത്തിയ നേട്രികണ്‍ (മൂന്നാം കണ്ണ്) എന്ന സിനിമയുടെ അതേ പേര് ഉപയോഗിക്കാൻ നിര്‍മാതാക്കള്‍ വിഘ്‍നേശ് ശിവന് അനുമതി നല്‍കിയിരുന്നു.

Share
Leave a Comment