GeneralLatest NewsMollywoodNEWSSocial Media

ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല, പക്ഷേ:  നമിതയ്ക്കപ്പമുള്ള ചിത്രവുമായി മീനാക്ഷി

തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിത മീനാക്ഷിയുടെ പോസ്റ്റിന് കമന്റ് ചെയ്തത്

നടി നമിത പ്രമോദും നടൻ ദിലീപിന്റെ മകൾ മീനാക്ഷിയും തമ്മിലുള്ള സൗഹൃദം പലപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ആത്മസുഹൃത്താണ് നമിത എന്ന് പറയുകയാണ് മീനാക്ഷി. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താര പുത്രി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘ആത്മമിത്രങ്ങളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല…പക്ഷേ.’എന്നാണ് നമിതയുടെ ചിത്രത്തോടൊപ്പം മീനാക്ഷി കുറിച്ചിരിക്കുന്നത്. ഇതിന് താഴെ നമിതയും കമന്റുമായി എത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ മുത്തുമണി എന്നായിരുന്നു നമിതയുടെ കമന്റ്.

https://www.instagram.com/p/CRjRjkyon2O/?utm_source=ig_web_copy_link

നമിത പ്രമോദിനെപ്പോലെ തന്നെ മീനാക്ഷിയുടെ അടുത്തസുഹൃത്തുക്കളില്‍ ഒരാളാണ് നാദിർഷയുടെ മകൾ ആയിഷ. ആയിഷയുടെ വിവാഹസൽക്കാരത്തിന് നമിതയും മീനാക്ഷിയും ചേർന്നവതരിപ്പിച്ച നൃത്തവീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button