മലയാളത്തിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടേയും നിർമ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീർത്തി ബാലതാരമായിട്ടാണ് ആദ്യം സിനമയിൽ എത്തുന്നത്. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. ചെറിയ സമയത്തിനുള്ളിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കീർത്തി സ്വന്തമാക്കിയിരുന്നു. തമിഴിലും തെലുങ്കിലെയെല്ലാം നിരവധി ചിത്രങ്ങളാണ് കീർത്തി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ കീർത്തി ഇപ്പോൾ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.
യോഗമുറകൾ അനായാസം ചെയ്യുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു കാലില്‍ കുറച്ച് സമയത്തേക്ക് നാല് വ്യത്യസ്‍ത മുറകളാണ് താരം ചെയ്യുന്നത്. ആര്‍ട് ഓഫ് ബാലൻസ് എന്നാണ് വീഡിയോയ്‌ക്കൊപ്പം കീർത്തി കുറിച്ചിരിക്കുന്നത്.
മഹേഷ് ബാബു നായകനായ സര്‍കാരു വാരി പാട്ടയാണ് കീര്‍ത്തി സുരേഷ് ഇപോള്‍ അഭിനയിക്കുന്ന ചിത്രം.
Post Your Comments