‘സാറാസ്’ എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനിരിക്കുന്ന സിനിമകളെക്കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കോവിഡ് കാലത്ത് തോന്നിയ ഒരു ഐഡിയയാണ് അതിനു കാരണമാക്കിയതെന്നും വലിയ ബജറ്റില്‍ ചെയ്യേണ്ട ഒരു സിനിമയ്ക്ക് വേണ്ടി കോവിഡ് മാറി കിട്ടാന്‍ കാത്തിരിക്കുകയാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജൂഡ് ആന്റണി പറയുന്നു.
‘കോവിഡ് കാലത്ത് സംഭവിച്ച സിനിമയാണ് ‘സാറാസ്’. വലിയ ശ്രമങ്ങള്‍ നടക്കില്ലെന്നു ഉറപ്പായപ്പോഴാണ് ചെറിയ ശ്രമങ്ങള്‍ ആരംഭിച്ചത്. അങ്ങനെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നത്. ശക്തമായി ആഗ്രഹിച്ചിട്ടും സിനിമയിലെത്തിപ്പെടാന്‍ പറ്റാത്തവരെ അന്വേഷിച്ചുള്ള പോസ്റ്റ്. കയ്യില്‍ നല്ല കഥയുണ്ടേല്‍ അയയ്ക്കൂ. നോക്കിയിട്ട് നമുക്ക് സിനിമ ചെയ്യാമെന്നാണ് പോസ്റ്റിലൂടെ പറഞ്ഞത്. ഒരുപാട് കഥകള്‍ വന്നു. അതിലൊന്നാണ് ‘സാറാസ്’. ഫേസ്ബുക്കിലൂടെ എത്തിയ കഥകളില്‍ സിനിമയാകാന്‍ ഒരുങ്ങി നില്‍ക്കുന്നവ ഇനിയുമുണ്ട്. ഏഴെണ്ണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. അതില്‍ നാലെണ്ണം എല്ലാ കാര്യങ്ങളും ഒക്കെ ആയിരിക്കുകയാണ്. മൂന്നെണ്ണം എപ്പോള്‍ വേണമെങ്കിലും ഷൂട്ട് തുടങ്ങാമെന്നുള്ള രീതിയിലാണ്. വലിയ ബജറ്റില്‍ ചെയ്യേണ്ട ഒന്ന് വേറെയുമുണ്ട്’. ജൂഡ് ആന്റണി പറയുന്നു.
Post Your Comments