ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കരുത്: ലക്ഷദ്വീപ് ഭരണകൂടം

രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയതതിന് തൊട്ടുപിന്നാലെ ഐഷാ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചു

കൊച്ചി: ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. അന്വേഷണവുമായി ഐഷാ സുൽത്താന സഹകരിക്കുന്നില്ലെന്നും കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഐഷ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്നും എതിർസത്യവാങ്മൂലത്തിൽ പറയുന്നു. ഐഷ സുൽത്താന പോലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ പറയുന്നു.

രാജ്യദ്രോഹക്കേസ് രജിസ്റ്റർ ചെയതതിന് തൊട്ടുപിന്നാലെ ഐഷാ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചു. ചാനൽ ചർച്ചയ്ക്കിടെ ബയോവെപ്പൺ പരാമർശം നടത്തുന്നതിന് മുൻപ് ഐഷ തന്റെ ഫോണിൽ പരിശോധന നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ആ സമയത്ത് ആയിഷ സുൽത്താന ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം പറയുന്നു.

നിലവിൽ ഈ ഫോണിലെ ചാറ്റ് ഹിസ്റ്ററി അടക്കം നശിപ്പിച്ച സാഹചര്യമാണുള്ളത്. അതിനാൽ ഐഷയെ ചോദ്യം ചെയ്യണമെന്നും കേസ് മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ചലച്ചിത്ര മേഖലയിൽ ഐഷയുമായി ബന്ധമുള്ളവർ ചോദ്യം ചെയ്യുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

Share
Leave a Comment