GeneralLatest NewsMollywoodNEWSSocial Media

ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്താൽ എങ്ങനെയാ പറയാതിരിക്കുന്നെ: കമന്റിന് മറുപടിയുമായി ദിയ

നീന്താനും സ്വിം സ്യൂട്ട് ധരിക്കാനും ഇഷ്‌ടപ്പെടുന്നു എന്ന ക്യാപ്‌ഷനാണ് ദിയ ചിത്രത്തിന് നൽകിയിരിക്കുന്നത്

തിരുവനന്തപുരം: അഭിനയത്തിലൂടെയല്ലാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താര പുത്രിയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിയ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായി നിരവധി പേരാണ് ദിയയെ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു കമന്റിന് ദിയ നൽകിയ മറുപടിയാണ് വൈറലാകുന്നത്. സ്വിം സ്യൂട്ട് ധരിച്ച് ഇരിക്കുന്ന ദിയയുടെ ചിത്രത്തിന് താഴെയാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

നീന്താനും സ്വിം സ്യൂട്ട് ധരിക്കാനും ഇഷ്‌ടപ്പെടുന്നു എന്ന ക്യാപ്‌ഷനാണ് ദിയ ചിത്രത്തിന് നൽകിയിരിക്കുന്നത്. എന്നാൽ ഇതിന് താഴെയായി, ഇത്തരം വസ്ത്രങ്ങൾ ധരിച്ചാൽ ലോകം എന്ത് പറയും , ദയവായി മനസ്സിലാക്കു എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഇയാൾക്കു ദിയ നല്ല രീതിയിൽ മറുപടി നൽകുകയും ചെയ്തു.

‘ഓസിയെ (ദിയയുടെ ഓമനപ്പേര്) ഭയങ്കര ഇഷ്‌ടമാ. പക്ഷെ ഏതു വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ പറയാതിരിക്കാൻ ഇന്നത്തെ ലോകം സമ്മതിക്കില്ല. ഇത്ര ആൾക്കാർ ഉണ്ടായിട്ടും… ഓസി, ദയവായി ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കൂ’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്

എന്നെ ഇഷ്‌ടപ്പെടുന്നതോ, ഇഷ്‌ടപ്പെടാതിരിക്കുന്നതോ എന്റെ വസ്ത്രം അടിസ്ഥാനപ്പെടുത്തിയാവരുത്. ഓരോ പുരുഷനും സ്ത്രീയ്ക്കും അവർ ഇഷ്‌ടമുള്ളത് ധരിക്കാൻ അവകാശമുണ്ട് എന്നായിരുന്നു ദിയ നൽകിയ മറുപടി. വിലയിരുത്തപ്പെടുന്ന ഇത്തരം ചിന്താഗതിയാണ് മാറേണ്ടത് എന്നും ദിയ മറുപടിയിൽ പറഞ്ഞു.

https://www.instagram.com/p/CRgrwfHLMH8/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button