മുംബൈ : രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് സോനു സൂദ്. കൊവിഡിന്റെ ആദ്യഘട്ടം മുതൽ നിരവധി സഹായങ്ങളാണ് താരത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അമ്മയുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹം പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
അമ്മ എന്നും തനിക്ക് നല്ല പാഠങ്ങൾ പഠിപ്പിച്ചു തന്നുവെന്നും ആ പാഠങ്ങൾ എന്നും മികച്ചതായി നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.
സോനു സൂദിന്റെ വാക്കുകൾ:
‘പിറന്നാൾ ആശംസകൾ അമ്മ. എല്ലാ വർഷവും അമ്മയെ ഹഗ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എന്നെ പഠിപ്പിച്ച ജീവിത പാഠങ്ങൾക്ക് നന്ദി. എന്റെ ഏറ്റവും മികച്ചത് എല്ലായ്പ്പോഴും നൽകി അമ്മയ്ക്ക് അഭിമാനായി മാറും എന്ന് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഇല്ലാതെ എന്റെ ജീവിതത്തിൽ സൃഷ്ടിക്കപ്പെട്ട വാക്കം ഞാൻ വീണ്ടും നിങ്ങളെ കാണുന്നത് വരെ എല്ലായ്പ്പോഴും പഴയത് പോലെ തുടരും. നിങ്ങൾ എവിടെയായാലും സന്തുഷ്ടരായിരിക്കുക, എന്നെ എപ്പോഴും നയിക്കുക. ലൗ യു മാ’, സോനു കുറിച്ചു.
https://www.facebook.com/ActorSonuSood/posts/365717894921903
Post Your Comments