മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇപ്പോഴിതാ നടൻ ബാബു ആന്റണിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘മണി രത്നം സാറിന്റെ സ്വപ്ന പ്രോജക്റ്റ് പൊന്നിയില്‍ സെല്‍വനില്‍ ഞാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന വിവരം എല്ലാവരുമായും പങ്കുവെക്കാന്‍ ഏറെ സന്തോഷമുണ്ട്’, പൊന്നിയിന്‍ സെല്‍വന്റെ പോസ്റ്ററിനൊപ്പം ബാബു ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/ActorBabuAntony/posts/359302815566581
മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് മണി രത്നവും കുമാരവേലും ചേർന്ന് തിരക്കഥയും ജയമോഹൻ സംഭാഷണവും ഒരുക്കുന്നു. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. പിആർഒ ആതിര ദിൽജിത്ത്.
Post Your Comments