ഫഹദ് ഫാസിലിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രം വൈകുമെന്ന് റിപ്പോർട്ട്. പകരം അൽഫോൺസ് പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നതായും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് കാരണം താരങ്ങളുടെ ഡേറ്റുകൾ മാറിയതാണ് ഫഹദ് നയൻതാര ചിത്രം അടുത്ത വർഷത്തേക്ക് നീട്ടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
‘കോവിഡ് കാരണം, ഓരോ നടന്റെയും ഡേറ്റ് ഏറെമാറി. ഫഹദ് ഫാസിലും നയന്‍താരയും വേഷമിടുന്ന പാട്ടിന്റെ ഷൂട്ടിംഗ് ഈ വർഷം ആരംഭിക്കേണ്ടതായിരുന്നു, എന്നിരുന്നാലും, അവരുടെ മറ്റു ചില മുൻഗണനാ പദ്ധതികൾ കാരണം, ചിത്രം 2022 ലേക്ക് മാറ്റാൻ കാരണമായിരിക്കുന്നു,’ എന്ന് സിനിമയുമായി അടുത്ത വൃത്തം വെളിപ്പെടുത്തിയാതായി ‘പിങ്ക് വില്ല’ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പൃഥ്വിരാജ് സിനിമയുടെ ഇതിവൃത്തത്തിന്റെയും വിഭാഗത്തിന്റെയും വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഈ വർഷം തന്നെ ആരംഭിക്കാൻ സാധ്യതയുള്ള ഒരു സിനിമയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുകയാണ്. പൃഥ്വിരാജ് അൽഫോൺസിന്റെ തിരക്കഥയിൽ അതീവ താല്പര്യം പ്രകടിപ്പിക്കുകയും ഷൂട്ടിന്റെ സമയം തീരുമാനിക്കാൻ ശ്രമിക്കുന്നു എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുവരും ഒന്നിലധികം കൂടിക്കാഴ്ചകൾ ഇതിനായി നടത്തിയിട്ടുണ്ട്. റിപോർട്ട് ശരിയാണെങ്കിൽ പൃഥ്വിരാജിന്റെ അൽഫോൻസുമായുള്ള ആദ്യ സിനിമയാവും ഇത്.
Post Your Comments