സിനിമാ സീരിയല്‍ രംഗത്ത് താരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സ്വാസിക. അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചത്. സീരിയലിനേക്കാള്‍ ഇപ്പോള്‍ സിനിമാ രംഗത്താണ് നടി കൂടുതല്‍ സജീവമായിരിക്കുന്നത്. ബിലഹരിയുടെ തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുകയാണ് താരം ഇപ്പോൾ. സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്. സമൂഹത്തിൽ കണ്ടുവരുന്ന ആണധികാരത്തിന്റെ നേർചിത്രമാണ് സീരീസിലെ ശ്വാസികയുടെ ഭർത്താവ് കഥാപാത്രം.
ഇപ്പോഴിതാ അത്തരം ടോക്സിക് ബന്ധങ്ങളെ കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സ്വാസിക. ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് നടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Also Read:‘പൊന്നിയിൻ സെൽവൻ’: മണിരത്‌നം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
‘വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് പല സിനിമകളും പറഞ്ഞ് വെക്കുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നുണ്ട്. അത് സമൂഹത്തെ പേടിച്ചിട്ടാണ്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്‍ക്കും ഉണ്ടാവേണ്ടത്. രണ്ട് ജീവിതങ്ങള്‍ നശിപ്പിക്കാതിരിക്കാനുള്ള പോംവഴിയാണ് വിവാഹ മോചനം. അതിലൂടെ വ്യക്തികള്‍ക്ക് വീണ്ടും ജീവിക്കാനുള്ള അവസരമാണ് ഉണ്ടാവുന്നത്’, സ്വാസിക വ്യക്തമാക്കി.
Post Your Comments