കൊച്ചി: പരസ്പരം സീരിയലിലെ പദ്മാവതി എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് രേഖ രതീഷ്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മുന്‍പ് നാല് വിവാഹം കഴിഞ്ഞ താരം ഇപ്പോള്‍ മകനൊപ്പമാണ് താമസം. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരത്തിന് മലയാള സിനിമയിൽ അവസരങ്ങൾ കുറവായിരുന്നു. സീരിയയിലൂടെയാണ് രേഖ പ്രേക്ഷകരുടെ പ്രിയ താരമായത്. സസ്നേഹം എന്ന പരമ്പരയിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
സസ്നേഹം എന്ന പരമ്പരയിലെ ഇന്ദിരാമ എന്ന കഥാപാത്രത്തെ ആരാധകർ പെട്ടന്ന് തന്നെ ഏറ്റെടുത്തു. പ്രായം ചെന്ന കാഥാപാത്രമായിട്ടാണ് രേഖ സീരിയലിൽ ഉള്ളത്. ഇപ്പോഴിതാ, ഇന്ദിരാമ്മ എന്ന കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് രേഖ. പ്രായം ചെന്ന രൂപത്തിലേക്ക് തന്നെ മാറ്റിയെടുക്കാൻ ബുദ്ധിമുട്ട് ആയിരുന്നുവെന്നു പറയുകയാണ് രേഖ.
‘എന്റെ അടുത്ത സുഹൃത്തു കൂടിയായ ഈ പരമ്പരയുടെ നിർമ്മാതാവ് ഡോക്ടർ ഷാജു പുതിയ പ്രോജക്ടിലേക്ക് ക്ഷണിച്ചെങ്കിലും ഞാൻ ആദ്യമൊന്നു മടിച്ചു. പക്ഷേ കഥ കേട്ട് കഴിഞ്ഞപ്പോൾ ശ്രമിച്ചു നോക്കാം എന്ന് കരുതി. മേക്കോവർ എനിക്ക് അല്പം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. ഞാനൊരു ഫിറ്റ്നസ് പ്രേമി ആയതിനാൽ എന്റെ ശരീരം ഫിറ്റ് ആയി നിലനിർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ 38 വയസ്സുള്ള എന്നെ ഒരു 60 വയസ്സുകാരിയായ ഒരാൾ ആക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ആദ്യത്തേത് നരച്ച മുടി ആയിരുന്നു. ആളുകൾ എന്നെ കളർഫുൾ സാരിയിലാണ് കണ്ടിട്ടുള്ളത്. പക്ഷേ ഇന്ദിര സെറ്റും മുണ്ടും ഉടുത്ത സാധാരണ സ്ത്രീയാണ്’, രേഖ പറഞ്ഞു.
Post Your Comments