ന്യൂഡൽഹി: നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, രാജ് കുന്ദ്രയെ ട്രോളി സോഷ്യൽ മീഡിയ. നീലച്ചിത്രവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര മുൻപ് ട്വിറ്ററിൽ കുറിച്ച വാക്കുകൾ വീണ്ടും ശ്രദ്ധേയമാകുന്നു. 2012 ൽ കുന്ദ്ര പങ്കുവച്ച മറ്റൊരു ട്വീറ്റും ചർച്ചയാവുകയാണ്. നീലച്ചിത്രങ്ങളും ലൈംഗികത്തൊഴിലും എന്നതായിരുന്നു അന്നത്തെ രാജ് കുന്ദ്രയുടെ ട്വീറ്റ്. ഇതെല്ലാം വീണ്ടും ചർച്ചയാക്കി ട്രോളുകൾ നിറയുകയാണ്.
‘നീലച്ചിത്രങ്ങളുംലൈംഗികത്തൊഴിലും. ക്യാമറയിലൂടെയുള്ള ലൈംഗികതയ്‌ക്ക് പണം നൽകുന്നത് നിയമപരമാവുന്നത് എന്തുകൊണ്ട്? ഒരെണ്ണം മറ്റൊന്നിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?’ എന്നായിരുന്നു ഒരു പോസ്റ്റ്. മറ്റൊരു ട്വീറ്റിൽ ‘ഇന്ത്യയിൽ സിനിമ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാർ നീലച്ചിത്രങ്ങൾ കാണുന്നു, നീലച്ചിത്ര താരങ്ങൾ സിനിമാ താരങ്ങളുമാകുന്നു..’ എന്നായിരുന്നു കുറിച്ചിരുന്നത്.
Also Read:‘ഷമ്മിയിൽ നിന്ന് സുലൈമാൻ അലിയിൽ എത്തിനിൽക്കുന്ന ആൺ ഫാസിസം’: സ്ത്രീവിരുദ്ധതയുടെ നേർസാക്ഷ്യം, കുറിപ്പ്
അതേസമയം, അനധികൃത ആപ്പുകളിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ മുംബൈ പോലീസ് ആണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് ആണ് റിപ്പോർട്ടുകൾ. ഇയാൾക്ക് വിനയായത് സുഹൃത്ത് പ്രദീപ് ബക്ഷിയുമായുള്ള വാട്ട്സ്ആപ്പ് ചാറ്റുകളാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു. അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചതിലും മൊബൈൽ ആപ്ലിക്കേഷനുകളിൽ ഇവ പ്രസിദ്ധീകരിച്ചതിലും കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ചതായി മുംബൈ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്. കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
Post Your Comments