മലയാളത്തിൽ ഹിറ്റ് സിനിമകൾ മാത്രം ചെയ്തു പ്രേക്ഷക മനസ്സിൽ മുന്നേറുന്ന സംവിധായകനാണ് ജൂഡ് ആൻ്റണി. ആദ്യ സിനിമ നിവിൻ പോളിയെ നായകനാക്കി ചെയ്ത ജൂഡ് സ്ത്രീ പക്ഷ സിനിമകളാണ് തൻ്റെ മൂന്ന് സിനിമകളിലൂടെയും പറയാൻ ശ്രമിച്ചത്. തനിക്ക് സംവിധായകനെന്ന നിലയിൽ വളരെ നേരത്തെ തന്നെ വർക്ക് ചെയ്യാൻ സാധിച്ചത് നിവിൻ പോളി കാരണമാണെന്നും നിവിൻ ആദ്യമായി ചെയ്ത സിനിമയിൽ എഡിയായി വർക്ക് ചെയ്ത തന്നെ ഒരു സംവിധായകനാകാൻ ഏറ്റവും പ്രചോദനം നൽകിയ വ്യക്തി നിവിൻ ആണെന്നും ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ ജുഡ് ആൻ്റണി പറയുന്നു
‘നിവിൻ പോളി കാരണമാണ് ഞാൻ നേരത്തേ സിനിമ സംവിധാനം ചെയ്തത്. അല്ലങ്കിൽ അഞ്ച് വർഷം എങ്കിലും കഴിയുമായിരുന്നു. ഞാൻ ഇൻഫോസിസിൽ വർക്ക് ചെയ്യുമ്പോഴാണ് നിവിനെ പരിചയപ്പെടുന്നത്. ഒരു ബാറിൽ വച്ചാണ് ഞങ്ങൾ ആദ്യം മീറ്റ് ചെയ്യുന്നത്. അവൻ അവൻ്റെ അഭിനയ മോഹത്തെക്കുറിച്ച് പറയുമായിരുന്നു. ഞാൻ സംവിധായകനായാൽ നിനക്ക് ഒരു ചായക്കടക്കാരൻ്റെ വേഷമെങ്കിലും തരാമെന്ന് ഞാൻ തമാശ പറയുമായിരുന്നു. മലർവാടി സിനിമയിൽ വർക്ക് ചെയ്തു കഴിഞ്ഞപ്പോൾ മുതൽ നിവിൻ എനിക്ക് ആത്മവിശ്വാസം നൽകി തുടങ്ങി. നിനക്ക് ഒരു സിനിമയൊക്കെ സംവിധാനം ചെയ്യാൻ കഴിയുമെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ അതിശയിച്ചു. ഒരു സിനിമ സംവിധാനം ചെയ്യാൻ ഞാനായോ എന്ന ചിന്തയായിരുന്നു’. ജൂഡ് ആൻ്റണി പറയുന്നു.
Post Your Comments