കൊച്ചി: ഒരുകാലത്ത് സിനിമയിൽ മികച്ച് നിന്നിരുന്ന, ഒട്ടുമിക്ക സിനിമകളിലും സജീവമായി തന്നെ നിന്നിരുന്ന നടനായിരുന്നു കെ.ബി. ഗണേഷ് കുമാര്‍. എന്നാൽ ജയറാം, ദിലീപ് എന്നിവരെ പോലെ കാര്യമായ സ്വാധീനം ചെലുത്താന്‍ താരത്തിന് സാധിച്ചില്ല. ഇടക്കാലത്ത് സിനിമയിൽ നിന്നും പൂർണമായും താരം വിട്ടുനിന്നിരുന്നു എന്ന തരത്തിലും അഭ്യുഹങ്ങൾ പറന്നു. എന്തുകൊണ്ടാണ് മികച്ച രീതിയിൽ സിനിമയിൽ നിൽക്കാൻ സാധിക്കാഞ്ഞതെന്ന് തുറന്നു പറയുകയാണ് താരം. കുറച്ച് വര്‍ഷം മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗണേഷിന്റെ തുറന്നുപറച്ചില്‍.
Also Read:വിവാഹം പോലെ തന്നെ പവിത്രമാണ് വിവാഹ മോചനവും: സ്വാസിക
തനിക്ക് ശേഷം വന്ന ജയറാമും ദിലീപും സിനിമയില്‍ കാര്യമായ സ്ഥാനം നേടിയപ്പോള്‍ അവരോട് തനിക്ക് അസൂയ തോന്നിയിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് മാറിയെന്നും ഗണേഷ് പറഞ്ഞു. മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നും ഗണേഷ് കുമാർ അഭിമുഖത്തിൽ വ്യക്തമാക്കി.
‘എന്റെ ഒരു മുപ്പത് വയസ്സുവരെ ജയറാമിനോടും ദിലീപിനോടുമൊക്കെ എനിക്ക് അസൂയയുണ്ടായിരുന്നു. എനിക്ക് ശേഷം വന്ന ഇവര്‍ എന്നെക്കാള്‍ പോപ്പുലറായപ്പോള്‍ അതുപോലെ ആകാന്‍ കഴിഞ്ഞില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെപ്പോലെയും ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇവരെപ്പോലെയൊക്കെ സിനിമകള്‍ ചെയ്ത് ബി.എം.ഡബ്ല്യൂ വണ്ടിയെടുക്കുക എന്നൊക്കെയായിരുന്നു എന്റെ ചിന്ത. പിന്നീട് ഒരു പ്രത്യേക ഘട്ടത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. അപ്പോള്‍ എനിക്ക് മനസ്സിലായി എനിക്ക് വിധിക്കപ്പെട്ടത് ഇതാണ്. സഹവേഷങ്ങളൊക്കെ ചെയ്ത്, ഒരു സ്വഭാവ നടനായി നില്‍ക്കാം എന്ന് കറുത്ത്. അതുകൊണ്ട് തൃപ്തിപ്പെടാമെന്ന് വിചാരിച്ചു,’ കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
Post Your Comments