ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. മഴയത്ത് സ്വയം കുടപിടിച്ച് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവെച്ചാണ് കങ്കണയുടെ പ്രതികരണം. ആധുനികയുഗത്തിലുള്ളവർ കണ്ട് പഠിക്കേണ്ടത് ഈ സ്വഭാവശക്തിയാണെന്ന് കങ്കണ ഫേസ്ബുക്കിൽ കുറിച്ചു.
ആഡംബരമല്ല, സ്വഭാവശുദ്ധിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്ന് കങ്കണ കുറിച്ചു. ‘ആധുനിക കാലത്തെ അമ്മമാര്‍ കണ്ട് പഠിക്കേണ്ട കാര്യമാണിത്. സുഖവും ആഡംബരവും ആരെയും നല്ല മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശക്തിയും സമഗ്രതയുമാണ് ഒരാളെ മികച്ച മനുഷ്യനാക്കുന്നത്’, കങ്കണ ഫേസ്ബുക്കിൽ പങ്കുവെച്ചു. കങ്കണയ്ക്ക് പിന്നാലെ സംവിധായകന് പ്രിയദര്‍ശനും കേന്ദ്രമന്ത്രി വി മുരളീധരനും മോദിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദർശൻ ഫേസ്ബുക്കില്‍ കുറിച്ചത്.
Also Read:‘പൊന്നിയിൻ സെൽവൻ’: മണിരത്നം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
‘മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് സ്വയം കുട ചൂടി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചരിത്രത്തിലെ അപൂര്‍വ കാഴ്ചയാവുകയാണ്. തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല’, പ്രധാനമന്ത്രിയെ വാഴ്ത്തി വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
Post Your Comments