
അടുത്തിടയിലാണ് നടൻ മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കുന്ന വിവരം സംവിധായകൻ വിനയൻ അറിയിച്ചത്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ചുളള കൂടുതൽ വിവരങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് വിനയൻ. മോഹൻലാലിനെ വെച്ച് ഒരു മാസ് എന്റർടെയ്നർ ആയിരിക്കും ഒരുക്കുക എന്ന് വിനയൻ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല’, വിനയൻ പറഞ്ഞു.
മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണം. നിലവില്‍ രണ്ട് കഥകളാണ് മനസിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.
Post Your Comments