തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യങ്ങളില്‍ ഒന്നാണ് എംടിയുടെ തിരക്കഥ സിനിമയാക്കാന്‍ കഴിഞ്ഞതെന്നും എംടിയെ പോലെ ഒരു പ്രതിഭ ഒരു സിനിമ ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ അന്ന് മറിച്ച് ഒരു ആലോചന വേണ്ടി വന്നില്ലെന്നും തുറന്നു പറയുകയാണ് സംവിധായകനും ക്യാമറമാനുമായ വേണു. കൂടാതെ ‘ആണും പെണ്ണും’ എന്ന സിനിമയിലെ ‘രാച്ചിയമ്മ’ എന്ന ഹ്രസ്വ ചിത്രത്തിന് ശേഷം താന്‍ ചെയ്യാന്‍ പോകുന്ന പുതിയെ സിനിമയെക്കുറിച്ചും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വേണു തുറന്നു സംസാരിക്കുന്നു.
‘എംടിയെ പോലെ ഒരാളുടെ സിനിമ മുന്നില്‍ വരുമ്പോള്‍ ഒരു നിമിഷം പോലും പുറകോട്ടു ചിന്തിക്കുകയേ വേണ്ട. ‘ദയ’ എന്ന സിനിമയെക്കുറിച്ച് ആദ്യം എന്നോട് എംടി സാര്‍ പറഞ്ഞപ്പോള്‍ എന്നെ അതില്‍ ക്യാമറ ചെയ്യാന്‍ വേണ്ടി വിളിക്കുകയാണ് എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നീട് ഒരാഴ്ച കഴിഞ്ഞു വിളിച്ചപ്പോഴാണ് കാര്യം മനസിലായത്. ‘ദയ’ എനിക്ക് ലഭിച്ച വലിയ ഒരു എക്സ്പീരിയന്‍സായിരുന്നു. എന്നോടുള്ള പരിചയത്തിന്റെ പുറത്താണ് അദ്ദേഹം എനിക്ക് തിരക്കഥ നല്‍കിയത്. ‘കടവ്’ എന്ന എംടി സാറിന്റെ സിനിമ ഷൂട്ട് ചെയ്തത് ഞാനാണ്’.
‘എന്റെ അടുത്ത സിനിമ ഒരു ഗ്യാങ്സ്റ്റര്‍ ടീമിന്റെ കഥയാണ്. ജി ആര് ഇന്ദു ഗോപന്റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്. അത് ചിത്രീകരിക്കാന്‍ പോകുന്ന ത്രില്ലിലാണ് ഞാന്‍. പൃഥ്വിരാജ്,മഞ്ജു വാര്യര്‍, അന്ന ബെന്‍ തുടങ്ങിയവരൊക്കെ സിനിമയിലെ പ്രധാന താരങ്ങളാണ്. ക്യാമറ ചെയ്യുന്നത് സാനു വര്‍ഗീസാണ്’. വേണു പറയുന്നു.
Post Your Comments