സണ്ണി വെയ്നെയും ഗൗരി കിഷനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി‘. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈം യുഎസ്എയില്‍ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിച്ചിരുന്നു. എന്നാൽ സിനിമ ഉടൻ തന്നെ ആമസോണ്‍ പ്രൈം(ഇന്ത്യയില്‍) സ്ട്രീമിങ്ങ് ആരംഭിക്കുമെന്നും, അതിനാൽ ആരും പൈറസിയെ പിന്തുണയ്ക്കരുതെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് സണ്ണി വെയ്നും അണിയറ പ്രവര്‍ത്തകരും.
‘അനുഗ്രീതന് ആന്റണി ഉടന്‍ തന്നെ ആമസോണ്‍ പ്രൈം(ഇന്ത്യയില്‍) സ്ട്രീമിങ്ങ് ആരംഭിക്കും. അതിനാല്‍ ആരും പൈറസിയെ പിന്തുണയ്ക്കുന്ന കാര്യങ്ങള്‍ ചെയ്യരുത്’, എന്നാണ് സണ്ണി വെയ്ൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
https://www.facebook.com/SunnyWayn/posts/371370454346226
ഒരിടവേളയ്ക്കുശേഷം തിയേറ്ററുകളിലെത്തിയ ചിത്രം കൂടിയായിരുന്നു അനുഗ്രഹീതൻ ആന്റണി. മികച്ച പ്രതികരണമായിരുന്നു അന്ന് ലഭിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവർക്കും ചിത്രം കാണാനുള്ള അവസം ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിക്കുന്ന ചിത്രം പ്രിൻസ് ജോയ് ആണ് ഒരുക്കുന്നത്. ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ എത്തുന്നു. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്.
Post Your Comments