പ്രേഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നസ്രിയ പങ്കുവെച്ച ഫഹദിനോടൊപ്പമുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്.
എന്നും വീട്ടിൽ കാണുന്ന, തന്റെയൊപ്പമുള്ള ഒരാളുടെ ഫാൻ ആവാൻ സാധിക്കുന്നതെങ്ങനെ എന്നതിനുള്ള മറുപടിയാണ് നസ്രിയയുടെ ചിത്രം. ‘സർജീ, ഞാൻ താങ്കളുടെ വലിയ ഫാൻ ആണ്. എന്നെ ഓരോ ദിവസവും അത്ഭുതപെപടുത്തുന്നു. ഞാൻ തീർത്തും പക്ഷപാതപരമല്ല’, എന്നാണ് നസ്രിയ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CRgARVHjTQs/?utm_source=ig_web_copy_link
താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ട്രാൻസ് എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാനം ചിത്രം. ഇരുവരും ഇനിയും ഒരുമിച്ചെത്തുന്ന ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഫഹദ് നസ്രിയ ജോഡികളുടെ ആരാധകർ.
Post Your Comments