GeneralLatest NewsMollywoodMovie GossipsNEWSSocial Media

വിവാഹം ക്ഷണിച്ചപ്പോൾ രേഖ പറഞ്ഞ മറുപടി ഇതായിരുന്നു : സത്യാവസ്ഥ വെളിപ്പെടുത്തി മൃദുലയും യുവയും

മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്നായിരുന്നു രേഖ തങ്ങളോട് പറഞ്ഞതെന്നും മൃദുലയും യുവയും

അടുത്തിടയിൽ സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട താര വിവാഹമായിരുന്നു സീരിയൽ നടി മൃദുല വിജയ്‍യുടെയും നടൻ യുവകൃഷ്ണയുടെയും. തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തികച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തിയതെങ്കിലും സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരും എത്തി. എന്നാൽ വിവാഹത്തിനോ സൽക്കാരത്തിനോ നടി രേഖയെ മാത്രം കണ്ടിരുന്നില്ല. രേഖയാണ് ഇരുവരുടെ വിവാഹ ആലോചന ആദ്യം കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ നിരവധിപേരാണ് രേഖയോട് വിവാഹത്തിന് എത്താത്തതിന്റെ കാരണം തേടിയത്. എന്നാൽ രേഖയെ വിവാഹത്തിന് ഇരുവരും ക്ഷണിച്ചില്ല എന്നും അതിനാലാണ് രേഖ എത്താഞ്ഞതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് മൃദുലയും യുവയും. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

വിവാഹം അറിയിച്ചിരുന്നുവെന്നും, എന്നാൽ വിവാഹത്തിന് വിളിക്കേണ്ട എന്നും താൻ വരില്ല എന്നും രേഖ പറഞ്ഞതായി മൃദുല പറയുന്നു. തന്റെ മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്നായിരുന്നു രേഖ തങ്ങളോട് പറഞ്ഞതെന്നും മൃദുലയും യുവയും പറഞ്ഞു.

‘ഒരുപാട് വളച്ചൊടിച്ച വാര്‍ത്തകള്‍ കാണുന്നുണ്ട് എങ്കിലും അതിന്റെ പുറകെ പോകാന്‍ നേരം ഇല്ല. പ്രതികരിക്കാന്‍ നിന്നാല്‍ ഉള്ള സമയവും വേസ്റ്റ് ആകും എന്നേ ഉണ്ടാകൂ. അല്ലാതൊരു ഗുണവും അത്‌കൊണ്ട് ഉണ്ടാവുകയില്ല. ഈ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു പ്രത്യേക വ്യക്തി ഉണ്ടെന്നൊന്നും വിശ്വസിക്കുന്നില്ല. രേഖ ചേച്ചിയെ വിവാഹം അറിയിച്ചില്ല എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്. ഞങ്ങള്‍ രണ്ടാളും വിവാഹം അറിയിച്ചിരുന്നു. പിന്നെ വിളിച്ചില്ല എന്ന് പറയുന്നത്, അതിന്റെ കാരണം എന്താണ് എന്ന് വച്ചാല്‍ ഞങ്ങളുടെ അടുത്ത് പറഞ്ഞിരുന്നു വിവാഹത്തിന് എന്നെ വിളിക്കണ്ട, ഞാന്‍ വരില്ല എന്ന്. സ്വന്തം മകന്റെ വിവാഹത്തിന് പോലും പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. പിന്നെ കൊവിഡ് സാഹചര്യത്തില്‍ ആയിരുന്നല്ലോ ഞങ്ങളുടെ വിവാഹം. ഞങ്ങള്‍ വിവാഹം അറിയിക്കുന്നവരോട് നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഈ ദിവസമാണ് വിവാഹം, ഇപ്പോഴത്തെ സാഹചര്യം അറിയാമല്ലോ, പിന്നീട് ട്രീറ്റ് ചെയ്യാം എന്നുമാണ് ഞങ്ങള്‍ വിളിക്കുന്ന ആളുകളോട് പറഞ്ഞിരുന്നതെന്ന്’ താരദമ്പതികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button