മാലിക്ക് സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഭയന്ന് ഒളിച്ചോടില്ലെന്ന് സംവിധായകന് മഹേഷ് നാരായണന്. മാലിക്ക് പിന്‍വലിക്കാന്‍ ആലോചിച്ചെന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മഹേഷ് നാരായണന് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ചിത്രം പിൻവലിക്കുകയാണെന്ന് മഹേഷ് നാരായണൻ പറഞ്ഞതായി കാണിച്ച് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് മഹേഷ് വിശദീകരണവുമായി നേരിട്ടെത്തിയത്.
‘സിനിമയെ വിമര്‍ശിക്കുന്നവര്‍ ചിത്രം മുഴുവനായി കാണാതെയാണ് സംസാരിക്കുന്നത്. കൃത്യമായി കാണുന്നവര്‍ക്ക് എന്താണെന്ന് മനസ്സിലാകും. അല്ലാതെ സംസാരിക്കുന്നവരുടെ പ്രശ്നം എന്താണെന്ന് അറിയില്ല. വര്‍ഷങ്ങളായി നീതി ലഭിക്കാത്ത ഒരു പ്രശ്നത്തിലേക്ക് തന്റെ സിനിമയുടെ പേരിലെങ്കിലും വെളിച്ചം വീശുന്നുണ്ടെങ്കില്‍ അത്രയും നല്ലതെന്നാണ് വിശ്വസിക്കുന്നത്. സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. പറയാത്ത കാര്യങ്ങളാണ് പല അഭിമുഖങ്ങളിലും വരുന്നത്. മാനസികമായി ഒരിക്കലും തളര്‍ന്നിട്ടില്ല’ മഹേഷ് നാരായണൻ പറഞ്ഞു.
ചിത്രത്തിൽ ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മനപൂര്‍വ്വം മഹേഷ് നാരായണന് ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് നടന്നതെന്നുമാണ് പ്രധാന ആരോപണം. എന്‍എസ് മാധവൻ ഉൾപ്പടെ നിരവധി പേരാണ് സിനിമയ്ക്കെതിരെ രംഗത്തെത്തിയത്.
Post Your Comments