CinemaGeneralLatest NewsMollywoodNEWS

അർജുൻ വീണ്ടും മലയാളത്തിൽ: കണ്ണൻ താമരകുളത്തിന്റെ ‘വിരുന്ന്’ ആരംഭിച്ചു

നിക്കി ഗൽറാണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്

പ്രശസ്ത തമിഴ് നടൻ അർജുൻ മലയാളത്തിൽ വീണ്ടും എത്തുന്ന ‘വിരുന്ന്’എന്ന സിനിമയുടെ ചിത്രീകരണം ജൂലൈ പതിനെട്ടിന് പീരുമേട്ടിൽ ആരംഭിച്ചു. നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാറും ബാദുഷയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം കണ്ണൻ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. മലയോര പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ കണ്ണൻ താമരക്കുളം.

ചിത്രത്തിൽ നിക്കി ഗൽറാണി, മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗട്ടി, ഹരീഷ് പേരടി, സുധീർ, മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ, പോൾ താടിക്കാരൻ, ജിബിൻ സാബ്, ഡി.ഡി എൽദോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദിനേശ് പള്ളത്തിൻ്റേതാണ് തിരക്കഥ. കൈതപ്രം, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ ഈണം പകർന്നിരിക്കുന്നു. രവിചന്ദ്രൻ ഛായാഗ്രഹന്നവും, വി.റ്റി.ശ്രീജിത്ത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം. സഹസ് ബാല, കോസ്റ്റ്യം.ഡിസൈൻ.- അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ. പ്രൊഡക്ഷൻ മാനേജർ – അഭിലാഷ് അർജുൻ, പ്രൊഡക്ഷൻ കൺട്രോളർ അനിൽ അങ്കമാലി. പീരുമേട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button