CinemaGeneralLatest NewsMollywoodMovie GossipsNEWS

കോൾഡ് കേസ് കണ്ടതിന് ശേഷം ഭർത്താവിന് എന്നെ മുടി അഴിച്ചിട്ട് കാണുന്നതേ പേടി : ആത്മീയ

സിനിമ കണ്ടതിന് ശേഷം ഭര്‍ത്താവിന് ഫ്രിഡ്ജ് തുറക്കാന്‍ ഭയമാണെന്ന് ആത്മീയ

ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആത്മീയ രാജൻ. പൃഥ്വിരാജ് നായകനായെത്തിയ കോൾഡ് കേസ് ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അത്മീയ അവതരിപ്പിച്ച ഇവ മരിയ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. എന്നാൽ ചിത്രം റിലീസായതിന് പിന്നാലെ ഫ്രിഡ്ജിനുള്ളില്‍ കഴിഞ്ഞ ഈവ മരിയയുടെ ആത്മാവിനെ കുറിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടതിനു ശേഷമുള്ള തന്റെ ഭർത്താവിന്റെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് ആത്മീയ.

സിനിമ കണ്ടതിന് ശേഷം ഭര്‍ത്താവിന് ഫ്രിഡ്ജ് തുറക്കാന്‍ ഭയമാണെന്നും. അതുപോലെ തന്നെ രാത്രിയില്‍ മുടി അഴിച്ചിട്ട് നോക്കിയാലും അദ്ദേഹത്തിന് പേടിയാണെന്നും ബിഹൈന്‍വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആത്മീയ പറഞ്ഞു.

ആത്മീയയുടെ വാക്കുകൾ:

കോവിഡ് കാലത്താണ് ചിത്രത്തിനായുള്ള ഓഫര്‍ ലഭിക്കുന്നത് എന്നാണ് ആത്മീയ പറയുന്നത്. പൃഥ്വിരാജ് ചിത്രം എന്ന് കേട്ടപ്പോള്‍ തന്നെ വളരെ സന്തോഷമായിരുന്നു. തിരക്കഥകൃത്ത് ശ്രീനാഥ് ചേട്ടനും സംവിധായകന്‍ തനു ചേട്ടനുമാണ് തന്നോട് കഥ പറയുന്നത്. ഒരു 6, 7 ദിവസം മാത്രമേ ഷൂട്ടിംഗ് ഉണ്ടാവുകയുള്ളൂവെന്ന് അവര്‍ പറഞ്ഞിരുന്നു.

അപ്പോള്‍ ആശങ്ക തോന്നി. കാരണം ഒരു പൃഥ്വിരാജ് ചിത്രത്തില്‍ ചെറിയ രംഗങ്ങളില്‍ മാത്രം വന്നു പോയാല്‍ ആളുകള്‍ തന്നെ ശ്രദ്ധിക്കുമോ എന്നായിരുന്നു ഭയം. എന്നാല്‍ ആളുകള്‍ ഒരിക്കലും മറക്കില്ലെന്നുള്ള അവരുടെ ഉറപ്പിലാണ് താന്‍ സിനിമ ചെയ്യുന്നത്. സിനിമ കണ്ടതിന് ശേഷം ഭര്‍ത്താവിന് ഫ്രിഡ്ജ് തുറക്കാന്‍ ഭയമാണ്.

വിവാഹത്തിന് ശേഷം ആദ്യം റിലീസ് ചെയ്യുന്ന എന്റെ ചിത്രമാണ് കോൾഡ് കേസ്. രാത്രി സിനിമ കാണാന്‍ അദ്ദേഹം സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടതിന് ശേഷം രാത്രിയൊന്നും ഫ്രിഡ്ജ് തുറക്കില്ലെന്നും പേടിയാണെന്നും നടി പറയുന്നു. അതുപോലെ തന്നെ രാത്രിയില്‍ മുടി അഴിച്ചിട്ട് നോക്കിയാലും അദ്ദേഹത്തിന് പേടിയാണെന്നും ആത്മീയ പറഞ്ഞു.

shortlink

Post Your Comments


Back to top button