ദിലീഷ് പോത്തന്റെ ഹിറ്റ് സിനിമയില്‍ അവസരം ചോദിക്കാനിരുന്ന തന്നെ അത്ഭുതപ്പെടുത്തിയ ഒരു സന്ദര്‍ഭത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന് സുരാജ് വെഞ്ഞാറമൂട്. തന്റെ കരിയറില്‍ വലിയ ബ്രേക്ക് നല്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്ക് താന്‍ എത്തിപ്പെട്ട നിമിഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുയാണ് താരം.
‘ഞാന്‍ അങ്ങോട്ട് ചോദിച്ചു വാങ്ങിയ സിനിമയാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ‘എബി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ദിലീഷ് പോത്തന്റെ ഫോണ്‍ നമ്പര്‍ അവിടെയുള്ള ഒരാളില്‍ നിന്ന് സംഘടിപ്പിച്ചത്. ‘എബി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ദിലീഷിന്റെ പുതിയ സിനിമയുടെ വിവരം അവിടെ എല്ലാവരും പറയുന്നത്. പേര് കേട്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു. ഒരു വേഷം ആ സിനിമയില്‍ ചെയ്യണമെന്ന്. എനിക്കാണേല്‍ ചാന്‍സ് ചോദിക്കാനും മടിയില്ല. അങ്ങനെ ഞാന്‍ ഒരു ദിവസം രാത്രി ദിലീഷിനെ വിളിക്കാന്‍ തീരുമാനിച്ചു. ഞാന്‍ വിളിക്കുന്നതിനു തൊട്ടു മുന്‍പ് തന്നെ ദിലീഷ് എന്നെ ഇങ്ങോട്ട് വിളിച്ചു. എന്ത് അത്ഭുതമാണ് എന്ന് അറിയില്ല!. ഞാന്‍ അവസരം ചോദിക്കും മുന്‍പ് എന്നോട് ഈ സിനിമയെക്കുറിച്ച് ദിലീഷ് പറഞ്ഞു. പിന്നീട് നേരില്‍ കണ്ടപ്പോള്‍ അണ്ണനാണ് ഇതിലെ ഒരു പ്രസാദിനെ അവതരിപ്പിക്കേണ്ടതെന്നും പറഞ്ഞു. എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളില്‍ ഒന്നാണത്’. സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Post Your Comments