കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസം വന്ന പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചിരുന്നു. 99 % കുട്ടികളും മികച്ച വിജയം നേടിയിരിക്കുകയാണ്. ഈ അവസരത്തിൽ ചില സാമൂഹ്യ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കൊറോണാ വന്നതോടെ ജോലി നഷ്ടപ്പെട്ടിട്ടും , മറ്റു വരുമാനങ്ങൾ ഇല്ലാതായും സാധാരണക്കാരും , പാവപ്പെട്ടവരും തീർത്തും ബുദ്ധിമുട്ടുകയാണല്ലോ .
ഈ അവസ്ഥയിൽ മക്കളുടെ വിദ്യാഭ്യാസത്തിനു അമിതമായി സ്വാശ്രയ കോളേജുകൾ , management seat കോഴ കൊടുത്തും വാങ്ങുന്ന പ്രവണത കുറക്കുക . (ഇപ്പോൾ തന്നെ SSLC result വന്നപ്പോൾ ഭൂരിഭാഗവും വലിയ വിജയങ്ങൾ നേടി .) കൂടുതൽ പേർ ജയിക്കുന്നത് നല്ലത് തന്നെ
പക്ഷേ പ്ലസ് വൺ സീറ്റിന് വില കൂട്ടാൻ വേണ്ടി ഉപയോഗിക്കരുത് ഈ വിജയം.
പഴയ പാരലൽ പഠനം തിരിച്ച് കൊണ്ടുവരണം. പരമാവധി സർക്കാർ സ്കൂൾ , കോളേജിൽ പഠിപ്പിക്കുക . മെറിറ്റിൽ കിട്ടുന്ന സീറ്റ് മതി .(മക്കളെല്ലാം ഡോക്ടറും Engineer ആകണം എന്ന് മാതാപിതാക്കൾ വാശി പിടിക്കരുത് . അവരുടെ കഴിവിന് അനുസരിച്ചു ജോലി നേടട്ടെ )
read also: ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’: സാറസിലെ വൈറൽ പാട്ടിന് പിന്നിലെ ആളെ പരിചയപ്പെടുത്തി ജൂഡ് ആന്തണി
അതുപോലെ കല്യാണത്തിനും , മറ്റു ചടങ്ങുകളും അനാവശ്യ ചെലവുകൾ ഒഴിവാക്കി പരമാവധി ലളിതമായി നടത്തുക . എല്ലാത്തരം ആർഭാടങ്ങളും ഒഴിവാക്കുക . മദ്യപാന ശീലം ഉള്ളവർ ആ ശീലം അവസാനിപ്പിച്ചു പൈസ ഭാവിയിലെ ആവശ്യങ്ങൾക്കായി കരുതുക .
ഇനി കൊറോണാ മൂന്നാം തരംഗവും , നാലാം തരംഗവും ഒക്കെ വരാനുണ്ടത്രേ . വീണ്ടും ലോക്ക് ഡൌൺ വന്നാൽ തൊഴിൽ നഷ്ടം ഉറപ്പാണ് . എത്രയോ ലക്ഷ കണക്കിന് പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്നു കഴിഞ്ഞു . അനാവശ്യമായി പൈസ ചിലവാക്കാതെ കുറച്ചു പണം ഭാവിക്കായി കരുതുക .
(വാൽകഷ്ണം ….മുമ്പൊക്കെ SSLC ക്കു പകുതി പേര് പോലും ജയിക്കാറില്ല .ഇപ്പോൾ 99% ജയിക്കുന്നു. ഇപ്പോഴത്തെ പിള്ളേർക്ക് ബുദ്ധി കൂടിവരികയാണോ ? അതോ പരീക്ഷയുടെ നിലവാരം കുറയുന്നതാണോ .?നിലവിലെ ജീവിത നിലവാരം മെച്ചപ്പെട്ട കാര്യം മറക്കുന്നില്ല . എങ്കിലും ?.)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
Post Your Comments