GeneralInterviewsLatest NewsMollywoodNEWSSocial Media

എല്ലാ സിനിമയിലും നടൻ ഫഹദ് ഫാസിൽ: കാരണം പറഞ്ഞ് മഹേഷ് നാരായണൻ

എഡിറ്ററായ മഹേഷ് നാരായണൻ സംവിധായകനായതു ടേക് ഓഫ് എന്ന സിനിമയിലൂടെയാണ്

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചുമെല്ലാം ചർച്ചകൾ നടക്കുന്നുണ്ട്. എങ്കിലും സിനിമയുടെ മേക്കിങ് രീതിയിലും കഥാപാത്രങ്ങളുടെ അഭിനയ മികവിലും ആർക്കും ഒരു അഭിപ്രായ വ്യത്യാസവുമില്ല. അത്രയധികം മഹേഷ് ശ്രദ്ധിച്ചിരുന്നു എന്നുള്ളതാണ്. തന്റെ സിനിമയ്ക്കായി അദ്ദേഹം എടുക്കുന്ന ഡെഡിക്കേഷൻ എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്.

എഡിറ്ററായ മഹേഷ് നാരായണൻ സംവിധായകനായതു ടേക് ഓഫ് എന്ന സിനിമയിലൂടെയാണ്. വൻ വിജയമായി ചിത്രം മാറുകയും ചെയ്തു. പിന്നെ കോവിഡ് കാലത്തു മുറിയിൽ അടച്ചിരിക്കേണ്ടി വന്നപ്പോൾ മൊബൈലിൽ ചിത്രീകരിച്ചു സംവിധാനം ചെയ്ത സി യു സൂൺ രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ടു. ഈ ചിത്രങ്ങളിൽ എല്ലാം ഫഹദ് ഫാസിൽ ഉണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇപ്പോഴിതാ തന്റെ സിനിമകളിൽ എല്ലാം ഫഹദ് ഫാസിൽ നായകനായെത്തുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മഹേഷ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

ഫഹദ് തന്റെ അടുത്ത സുഹൃത്തും കൂടിയാണ് എന്ന് മഹേഷ് നാരായണൻ പറയുന്നു. തന്റെ മനസ്സിൽ എന്താണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് പറയാതെ തന്നെ മനസിലാക്കുന്ന വ്യക്തിയാണ് ഫഹദ് എന്ന് മഹേഷ് പറയുന്നു.

‘നടൻ എന്നതിലുപരി ഫഹദ് ഒരു സുഹൃത്താണ്. ഞാൻ മനസ്സിൽ ആലോചിക്കുന്ന എല്ലാ ചിത്രങ്ങളും ഫഹദിനറിയാം. മാലിക്കിന്റെ ചർച്ചകൾ 2011 മുതൽ തുടങ്ങിയതാണ്. അന്നുമുതൽ ഫഹദ് ഒപ്പമുണ്ട്’- മഹേഷ് നാരായണൻ പറഞ്ഞു.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ്, സി യു സൂൺ, മാലിക് എന്നീ മൂന്ന് ചിത്രങ്ങളിലും ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൂന്ന് ചിത്രങ്ങളും മികച്ച പ്രതികരണമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button