CinemaGeneralLatest NewsMollywoodNEWS

നികുതിയുടെ പേരിൽ വേട്ടയാടുന്നു: പരാതിയുമായി തിയേറ്റർ ഉടമകൾ

കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ നികുതി ഇളവുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ അത് പാലിക്കുന്നില്ല എന്ന് തിയേറ്റർ ഉടമകൾ

തിയേറ്ററുകൾ അടച്ചിട്ടിരിക്കുന്ന സമയത്ത് പോലും അധിക നികുതി അടയ്ക്കാൻ സമ്മർദ്ദമെന്ന് തിയേറ്റർ ഉടമകൾ. കെട്ടിടനികുതി ഇളവ് മന്ത്രി പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നില്ല എന്ന് ഫിലിം ചേംബർ സെക്രട്ടറി അനിൽ തോമസ് പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ നികുതി ഇളവുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ അത് പാലിക്കുന്നില്ല. അധിക കെട്ടിട നികുതി അടയ്ക്കാൻ കഴിയില്ലെന്ന് സർക്കാരിനെ അറിയിക്കുമെന്നും, തിയേറ്ററുകൾ ഓണത്തിനെങ്കിലും തുറക്കണമെന്ന് ആവശ്യപ്പെടുമെന്നും ഫിലിം ചേംബർ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെയാണ് തീയറ്ററുകൾക്ക് പൂട്ട് വീണത്. അൺലോക്കിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ പല ദിവസങ്ങളിലായി തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും തീയറ്ററുകൾക്ക് അനുമതി ലഭിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button