
അച്ഛന്‍റെ സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞു മകള്‍ കല്യാണി പ്രിയദര്‍ശന്‍. ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയാണ് പ്രിയദര്‍ശന്‍ സിനിമകളില്‍ ഏറ്റവും ഇഷ്ടമെന്ന് പറയുന്ന കല്യാണി അതില്‍ മോഹന്‍ലാലിന്റെ അഭിനയത്തേക്കാള്‍ തന്നെ ഞെട്ടിച്ചത് ശോഭനയുടെ പ്രകടനമാണെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ താരം വ്യക്തമാക്കുന്നു.
‘അച്ഛന്റെ സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ‘തേന്മാവിന്‍ കൊമ്പത്ത്’ ആണ്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടം മാണിക്യനെയല്ല, ശോഭന മാമിന്റെ കാത്തുമ്പിയാണ് എന്റെ ഫേവറൈറ്റ്. ഞാന്‍ എത്ര തവണ ആ സിനിമ കണ്ടിട്ടാകും എന്ന് ഉറപ്പില്ല. ഒരു കാര്യം ഉറപ്പാണ് അച്ഛന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള സിനിമ ‘തേന്മാവിന്‍ കൊമ്പത്ത്’ തന്നെയാണ്!. ആ സിനിമ ടോട്ടലി എന്തൊരു ഭംഗിയാണ്. അത് പറയുന്ന കഥാ പരിസരമൊക്കെ മനസ്സില്‍ നിന്ന് മായില്ല. അച്ഛന്റെ കിലുക്കവും എന്റെ പ്രിയപ്പെട്ട സിനിമയാണ്. അതിലെ ജഗതി അങ്കിളിന്റെ കോമഡിയൊക്കെ ഒരാള്‍ക്ക് ചിരിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള കോമഡിയാണ്. അച്ഛന്റെ സിനിമകളില്‍ കണ്ടിട്ടില്ലാത്ത സിനിമകളുമുണ്ട്. അതൊക്കെ ഇനി കാണണം. എന്തായാലും ഏറ്റവും പ്രിയപ്പെട്ട പ്രിയദര്‍ശന്‍ സിനിമ ഏതെന്നു ചോദിച്ചാല്‍ ഉത്തരം ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന് തന്നെയായിരിക്കും’. കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
Post Your Comments