CinemaGeneralLatest NewsMollywoodNEWSSocial Media

‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു’: സാറസിലെ വൈറൽ പാട്ടിന് പിന്നിലെ ആളെ പരിചയപ്പെടുത്തി ജൂഡ് ആന്തണി

സാറാസിലെ കലാ സംവിധായകനെ ആരാധകർക്ക് പരിചയപ്പെടുത്തി പങ്കുവച്ച പോസ്റ്റിലാണ് കുഞ്ഞി പുഴു പാട്ടിനു പിന്നിലെ വ്യക്തി ആരാണെന്ന് ജൂഡ് വെളിപ്പെടുത്തിയത്

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സാറാസ്. ചിത്രം ശ്രദ്ധിക്കപ്പെട്ടത് പോലെ തന്നെ സിനിമയിലെ രസകരമായ ഒരു രംഗത്തിലെ പാട്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സണ്ണി വെയ്ൻ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിനെ സഹോദരിയുടെ മകൾ പറ്റിക്കുന്നതിന് വേണ്ടി പാടുന്ന ഒരു പാട്ടാണ് അത്. സിനിമ ഇറങ്ങി നിമിഷങ്ങൾക്കകം തന്ന ഈ രസകരമായ പാട്ടും വൈറലായി മാറുകയായിരുന്നു. ഇപ്പോഴിതാ ഈ പാട്ടിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തുകയാണ് ജൂഡ്.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ജൂഡ് പാട്ടിന്റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തിയത്. സാറാസിലെ കലാ സംവിധായകനെ ആരാധകർക്ക് പരിചയപ്പെടുത്തി പങ്കുവച്ച പോസ്റ്റിലാണ് കുഞ്ഞി പുഴു പാട്ടിനു പിന്നിലെ വ്യക്തി ആരാണെന്ന് ജൂഡ് വെളിപ്പെടുത്തിയത്.

ജൂഡ് ആന്റണിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

‘ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. ‘ദി ഗ്രേറ്റ് ആർട്ട് ഡയറക്ടർ ഓഫ് സാറാസ്’.

‘സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. ‘അവന്റെയൊരു കുഞ്ഞിപ്പുഴു’,’ ജൂഡ് ആന്തണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രത്തിൽ അന്നാ ബെൻ, സണ്ണി വെയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ അഞ്ചിനു ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

https://www.instagram.com/p/CRc7-74MJnI/?utm_source=ig_embed&ig_rid=8a564c7e-6f41-45fa-8572-68157beff175

shortlink

Related Articles

Post Your Comments


Back to top button