അല്ലു അര്ജുന് അഭിനയിച്ച തെലുങ്ക് ചിത്രങ്ങളുടെ മലയാളം പതിപ്പിന് അല്ലു അര്ജുന് ശബ്ദം നല്കിയ മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ജിസ് ജോയ്. ഇപ്പോള്‍ മലയാളത്തില്‍ ഹിറ്റ് സംവിധായകന് എന്ന ഖ്യാതി നേടി കൊണ്ടിരിക്കുന്ന ജിസ് ജോയ് അല്ലു അര്‍ജുന്റെ സിംപ്ലിസിറ്റിയെക്കുറിച്ച് ഒരു എഫ്എം ചാനലിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
‘തെലുങ്കിലെ മറ്റു സൂപ്പര്‍ താരങ്ങളെ പോലെയല്ല അല്ലു അര്ജുന്. ഞാന്‍ ഒരു തെലുങ്ക് സിനിമയുടെ ഡബ്ബിംഗിന് വേണ്ടി ഹൈദരബാദില്‍ പോയപ്പോള്‍ ഒരു നടന്റെ വരവ് കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ ഇവിടുത്തെ ശങ്കരാടി ചേട്ടനെ പോലെയുള്ള ഒരു നടനാണ് അദ്ദേഹം. എല്ലാ സിനിമയിലും ഉണ്ടാകും. അദ്ദേഹം സെറ്റില്‍ വന്നതോടെ അവിടെയുള്ള എല്ലാവരും അദ്ദേഹത്തിന്റെ കാലിലേക്ക് വീഴുകയാണ്. ഞാനത് കണ്ടു അത്ഭുതപ്പെട്ടു പോയി. അവിടെയുള്ള പലരോടും അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ‘അവര്‍ പെരിയ ആളെന്ന’ നിഷ്കളങ്ക മറുപടിയാണ് ലഭിച്ചത്. തെലുങ്കിലെ വലിയ നടന്മാരെല്ലാം അങ്ങനെയൊരു പരിഗണനയില്‍ മുന്നോട്ട് പോകുന്നവരാണ്. പക്ഷേ അല്ലു അര്ജുന് എന്ന സൂപ്പര്‍ സ്റ്റാര്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്. മുന്നിലും പിന്നിലും വണ്ടികള്‍ ഒന്നും ഇല്ലാതെ തന്നെയാണ് അല്ലുവിന്റെ വരവ്. അത്രത്തോളം ലോ പ്രൊഫൈല്‍ കീപ്പ് ചെയ്യുന്ന സൂപ്പര്‍ സ്റ്റാര്‍ ആണ് അദ്ദേഹം’. ജിസ് ജോയ് പറയുന്നു.
Post Your Comments