CinemaGeneralLatest NewsMollywoodNEWS

മാർഗ്ഗരേഖ പുറത്തിറക്കിയതിന് ശേഷം ഷൂട്ടിംഗ് തുടങ്ങിയാൽ മതി: സിനിമ സംഘടനകൾ

സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടിൽ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാനും സംഘടനകൾ ആവശ്യപ്പെട്ടു

തിരുവനന്തപുരം: മാർഗ്ഗരേഖ പുറത്തിറക്കിയ ശേഷം ഷൂട്ടിംഗ് തുടങ്ങിയാൽ മതിയെന്ന് സിനിമ സംഘടനകൾ. നാളെ വൈകീട്ടോടെ മാർഗ്ഗരേഖ തയ്യാറാക്കുമെന്നാണ് വിവരം. ഒരു ഡോസ് കൊവിഡ് വാക്സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിർദ്ദേശം.

ഒരു കരണവശാലും ഈ നിബന്ധനകൾ ഒഴിവാക്കികൊണ്ട്‌ ആരേയും ചിത്രീകരണ സ്ഥലത്ത്‌ പ്രവേശിപ്പിക്കരുതെന്ന്  ഫെഫ്കയും, ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു.

അതേസമയം സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടിൽ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാനും സംഘടനകൾ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button