ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചുമെല്ലാം ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ, തിരക്കഥാകൃത്തും സംവിധായകൻ നജീം കോയയും ചിത്രത്തെ വിമർശിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സിനിമ പറഞ്ഞ രാഷ്ട്രീയത്തെ ആണ് നജീം വിമർശിക്കുന്നത്. ‘ഇടതുപക്ഷത്തെയും, ബിജെപിയെയും ബുദ്ധിപൂർവ്വം ഒഴുവാക്കിയ മാലിക്’ എന്നാണ് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
‘ഇടതുപക്ഷത്തെയും, ബിജെപി യെയും ബുദ്ധിപൂർവ്വം ഒഴുവാക്കിയ മാലിക്’. ഇസ്ലാം എന്നാൽ കള്ള കടത്തും, തോക്കും, ലക്ഷദീപിലെ ഒളിവ് ജീവിതവും’- നജീം കുറിച്ചു.
നേരത്തെ ചിത്രത്തെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു രംഗത്ത് വന്നിരുന്നു. സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാന്‍ പറ്റുമോ എന്നായിരുന്നു ഒമർ ലുലുവിന്റെ ചോദ്യം.
Post Your Comments