CinemaGeneralMollywoodNEWS

എന്‍റെ അന്നത്തെ ഫോട്ടോയൊക്കെ ലീക്ക് ആകരുതേ എന്ന ഒരു പ്രാര്‍ത്ഥന മാത്രമേയുള്ളൂ: ഐശ്വര്യ ലക്ഷ്മി

അമ്മ തേച്ചു തരുന്ന കര്‍ട്ടന്‍ പോലെ കിടക്കുന്ന ചുരിദാര്‍ ആയിരുന്നു പ്രധാനം

മലയാളത്തില്‍ ഫെസ്റ്റിവല്‍ നായിക എന്ന വിളിപ്പേരോടെയാണ് ഐശ്വര്യ ലക്ഷ്മി പ്രേക്ഷക മനസ്സില്‍ ഇടം നേടി തുടങ്ങിയത്. ആദ്യ സിനിമയായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഓണ സീസണിലും രണ്ടാമത്തെ ചിത്രമായ മായനദി ക്രിസ്മസ് റിലീസായും എത്തിയതോടെ മലയാളത്തിലെ ഫെസ്റ്റിവല്‍ നായിക എന്ന വിളിപ്പേര് പ്രേക്ഷകര്‍ ഐശ്വര്യക്ക് സമ്മാനിക്കുകയായിരുന്നു.

ഒരു സെലെബ്രിറ്റി ആകും മുന്‍പേ തന്റെ വേഷവിധാനം  വളരെ ബോര്‍ ആയിരുന്നുവെന്നും അമ്മ സെലെക്റ്റ് ചെയ്തു തന്നിരുന്ന കര്‍ട്ടന്‍ പോലെയുള്ള ചുരിദാറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ ഫോട്ടോ ഒന്നും വീണ്ടും ലീക്ക് ആകരുതേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും തന്റെ വസ്ത്രധാരണ രീതിയെക്കുറിച്ചുള്ള കാഴ്ചപാട് വ്യക്തമാക്കി കൊണ്ട് ഐശ്വര്യ ലക്ഷ്മി പറയുന്നു.

ഐശ്വര്യയുടെ വാക്കുകള്‍

സിനിമയില്‍ വരും മുന്‍പേ എന്റെ വേഷം വളരെ ബോര്‍ ആയിരുന്നു. അമ്മ തേച്ചു തരുന്ന കര്‍ട്ടന്‍ പോലെ കിടക്കുന്ന ചുരിദാര്‍ ആയിരുന്നു പ്രധാനം. അതില്‍ പാന്‍റ്സ് ഒരു കളര്‍, ടോപ്‌ ഒരു കളര്‍, ഷാള്‍ മറ്റൊരു കളര്‍ അങ്ങനെയായിരുന്നു. അമ്മ തന്നെയായിരുന്നു അതൊക്കെ സെലെക്റ്റ് ചെയ്തു തന്നിരുന്നത്. ആ ഫോട്ടോയൊക്കെ ഇപ്പോള്‍ ആളുകള്‍ കണ്ടാല്‍ ചിന്തിക്കാന്‍ കൂടി വയ്യ. അതൊന്നും ലീക്ക് ആകല്ലേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഇപ്പോഴത്തെ പ്രധാന വേഷം ജീന്‍സും ടോപ്പുമാണ് . കുര്‍ത്ത യൂസ് ചെയ്യും. സ്കേര്‍ട്ട് അത്ര താല്‍പര്യമില്ല. ഐശ്വര്യ ലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button