CinemaGeneralLatest NewsMollywoodNEWS

പപ്പ അഭിനയ മോഹിയായിരുന്നു: ബെന്നി പി നായരമ്പലത്തെക്കുറിച്ച് മകള്‍ അന്നയ്ക്ക് പറയാനുള്ളത്

പക്ഷേ സിനിമയിലെ തിരക്കഥാ ജോലിയുടെ തിരക്ക് കാരണം അതിനു കഴിഞ്ഞിരുന്നില്ല

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ ഒടിടി പ്ലാറ്റ്ഫോമില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ അഭിനയ പ്രകടനം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്. ചിത്രത്തില്‍ സാറ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച യുവ നടി അന്ന ബെന്‍ തന്റെ അച്ഛനൊപ്പം അഭിനയിച്ച നിമിഷങ്ങളെക്കുറിച്ച്  ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ്.

നടി അന്ന ബെന്നിന്റെ വാക്കുകള്‍

‘ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല പപ്പയുടെ കൂടെ അതും സിനിമയില്‍ സ്ക്രീന്‍ ഷെയര്‍ ചെയ്തു അഭിനയിക്കാന്‍ പറ്റുമെന്ന്. പപ്പയ്ക്ക് ടെന്‍ഷനായിരുന്നു, എനിക്ക് ആകാംഷയായിരുന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷം പപ്പയ്ക്ക് അഭിനയിക്കാന്‍ വലിയ ടെന്‍ഷനായിരുന്നു. നേരത്തെ പപ്പ ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു. അഭിനയിച്ച് അവാര്‍ഡ്‌ വരെ കൊണ്ട് വന്നിട്ടുണ്ട്. പക്ഷേ പിന്നെ സിനിമയില്‍ തിരക്കായപ്പോള്‍ അഭിനയത്തില്‍ ഒരു ബ്രേക്ക് ആയിരുന്നു. പപ്പയുടെ അഭിനയം എങ്ങനെയാണെന്നറിയാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. പപ്പ അഭിനയിച്ചിട്ടുണ്ട് എന്ന് ഞാന്‍ കേട്ടിട്ടേയുള്ളൂ, കണ്ടിട്ടില്ല. പപ്പ അഭിനയിക്കുന്നത് ഞാന്‍ ഇതിലൂടെ കാണുകയായിരുന്നു. അത്രയ്ക്ക് നൈസ് പെര്‍ഫോമന്‍സ് ആയിരുന്നു. പപ്പയ്ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുള്ളയാളായിരുന്നു. പക്ഷേ സിനിമയിലെ തിരക്കഥാ ജോലിയുടെ തിരക്ക് കാരണം അതിനു കഴിഞ്ഞിരുന്നില്ല’. അന്ന ബെന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button