‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന യൂട്യൂബ് വീഡിയോയിൽ നടൻ സിദ്ധാർത്ഥും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾക്കെതിരെ പലപ്പോഴും വിമർശനം ഉന്നയിച്ചു വിവാദങ്ങളിൽ നിറയുന്ന താരമാണ് സിദ്ധാര്‍ത്ഥ്. താന്‍ മരിച്ചതായി വ്യാജപ്രചരണം നടത്തിയ വീഡിയോ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചതിനെക്കുറിച്ചു താരം തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് തനിക്ക് യൂട്യൂബില്‍ നിന്നും ലഭിച്ച മറുപടി പങ്കുവച്ചത്. ‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന് തലക്കെട്ട് നല്‍കിയ വീഡിയോയിലാണ് താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
read also: മാർഗ്ഗരേഖ പുറത്തിറക്കിയതിന് ശേഷം ഷൂട്ടിംഗ് തുടങ്ങിയാൽ മതി: സിനിമ സംഘടനകൾ
“ഞാന്‍ മരിച്ചെന്ന് പറയുന്ന വീഡിയോ ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ യൂട്യൂബിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അവര്‍ ‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്നവുമില്ലെന്ന് തോന്നുന്നു’ എന്നാണ് മറുപടി നല്‍കിയത്” എന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. യൂട്യൂബിന്റെ മറുപടി കണ്ട് താന്‍ ആശ്ചര്യപ്പെട്ടെന്നും സിദ്ധാര്‍ത്ഥ് പോസ്റ്റില്‍ കുറിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രത്തിനൊപ്പമാണ് സിദ്ധാര്‍ത്ഥിന്റെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments