GeneralLatest NewsNEWSTV Shows

അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണ്: മേഘ്‌ന വിന്‍സെന്റ്

ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം

ചന്ദനമഴ എന്ന ഹിറ്റ് പരമ്പരയിൽ അമൃതയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന വിന്‍സെന്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. അഭിനയത്തിൽ ഇടവേള എടുത്തില്ലെന്നും ചന്ദനമഴയ്ക്ക് ശേഷം തമിഴ് പരമ്പരകളിൽ സജീവമായിരുന്നുവെന്നും നടി ഒരു അഭിമുഖത്തിൽ പറയുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുത്തപ്പോൾ പറഞ്ഞ ചില വാക്കുകളുടെ പേരിൽ മേഘ്ന ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. അതിനെക്കുറിച്ചു താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

‘അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണ്. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്. പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്ബോള്‍ അങ്ങനെയേ തോന്നുകയുള്ളു.’ – മേഘ്ന പറയുന്നു.

read also: സൗന്ദര്യ, ആര്‍ത്തി എന്നിവർക്കൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റിൽ നടൻ സിദ്ധാര്‍ത്ഥും: യുട്യൂബ് വീഡിയോയെക്കുറിച്ചു താരം

താൻ ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താന്‍ കൊടുക്കാറുള്ള മറുപടി ചിരി ആണെന്നും താരം പറയുന്നു. വിഷാദ രോഗകാലത്തെക്കുറിച്ചും മേഘ്ന അഭിമുഖത്തിൽ പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ ഡിപ്രഷന്‍ സ്റ്റേജ് വരുമ്‌ബോള്‍ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം. അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാന്‍ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റം.’

shortlink

Related Articles

Post Your Comments


Back to top button