
നടിയും അവതാരികയും നിർമ്മാതാവും തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങിയ നടിയാണ് ഖുശ്ബു. മലയാളികൾക്കും പ്രിയങ്കരിയായ താരം നിരവധി മലയാള ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 1980 കളിൽ ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച സിനിമ. 1981 ൽ ലാവാരിസ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സുന്ദര്‍ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഖുശ്ബു തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച ഒരു ചിത്രവും ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.
മഴ ആസ്വദിച്ചുകൊണ്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. മഴ, ഇളയരാജ മെലഡീസ് എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കിട്ടത്.
https://www.instagram.com/p/CRY91z7IURo/?utm_source=ig_web_copy_link
Post Your Comments