GeneralLatest NewsMollywoodNEWSSocial Media

തോൽക്കാൻ മനസ്സില്ലാതെ നിവർന്നു നില്ക്കാൻ സ്വയം ശീലിപ്പിച്ചാണ് ഇതുവരെ എത്തിയത്:  ഹരീഷ് ശിവരാമകൃഷ്‍ണൻ

ഇനി ഉള്ള കാലവും പട്ടി ഷോ കാണിച്ചു ഇങ്ങനെ തന്നെ ഞാന്‍ ഉണ്ടാവും, ഹരീഷ്

അകം എന്ന സംഗീതബാന്‍ഡുമായി എത്തി സംഗീത പ്രേമികളുടെ മനസ്സില്‍ ഒരു ഇടം നേടിയ പാട്ടുകാരനാണ് ഹരീഷ് ശിവ രാമകൃഷ്ണന്‍. എന്നാൽ നിരവധി ആരാധകർ ഉള്ളത് പോലെ തന്നെ പലപ്പോഴും ഹരീഷിനെതിരെ വിമർശനങ്ങളും ഉയരാറുണ്ട്. ഇപ്പോഴിതാ തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടി എന്ന തരത്തിൽ ഹരീഷ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്. പല തവണ ചാൻസ് ചോദിച്ചും ചവിട്ടി താഴ്ത്തപ്പെട്ടിട്ടും തോൽക്കാൻ മനസ്സില്ലാതെയാണ് ഇതുവരെ എത്തിയത് എന്ന് ഹരീഷ് പറയുന്നു.

ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

‘ഒരുപാട് കഷ്ടപ്പെട്ടും, വിജയിച്ചും, പരാജയപ്പെട്ടും, ചിരിച്ചും, കരഞ്ഞും, കഠിനാധ്വാനം ചെയ്തും, പലതവണ വീണും, ചാന്‍സ് ഇന് വേണ്ടി അലഞ്ഞും, ചവിട്ടി താഴ്ത്തിപ്പെട്ടും, പൊടി തട്ടി എണീറ്റും തന്നെ ആണ് ഇക്കണ്ട കാലം മുഴുവന്‍ ജീവിച്ചത് – അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടും, തോല്‍ക്കാന്‍ മനസ്സില്ലാതെ നിവര്‍ന്നു നില്ക്കാന്‍ സ്വയം ശീലിപ്പിച്ചും തന്നെ ആണ് ഞാന്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്.

ഇനി ഉള്ള കാലവും വയര്‍ അകത്തേക്ക് വലിച്ചു പിടിച്ചു, sunglass ഉം വെച്ചു, പട്ടി ഷോ കാണിച്ചു ഇങ്ങനെ തന്നെ ഞാന്‍ ഉണ്ടാവും…. തലയുടെ മുന്‍വശത്തില്‍, കൊഴിഞ്ഞു പോയ മുടി കവര്‍ ചെയ്യാന്‍ wig വെച്ചിട്ടുണ്ട്, അതു ചിലദിവസം കൊരങ്ങന്‍ തൊപ്പി വെച്ച പോലെ ഇരിക്കുമ്പോ കവര്‍ ചെയ്യാന്‍ ഈ തലേക്കെട്ടും വെക്കാറുണ്ട്,’

https://www.facebook.com/harishsivaramakrishnan/posts/10157990936086160

shortlink

Related Articles

Post Your Comments


Back to top button