CinemaGeneralKollywoodLatest NewsMovie GossipsNEWS

പ്രതിഫലം കൂട്ടി തന്നില്ല, കാർത്തി ചിത്രം ഉപേഷിച്ച് നയൻ‌താര അഭിനയിച്ചത് സൂര്യ ചിത്രത്തിൽ

പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നയൻ‌താര തള്ളിയതോടെ തമന്നയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു

കാർത്തിയെയും തമന്നയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എൻ. ലിംഗുസാമി സംവിധാനം ചെയ്ത ചിത്രമാണ് ‘പയ്യാ’. 2010 ൽ പുറത്തിറങ്ങിയ ചിത്രം ഗംഭീര വിജയമാണ് കൈവരിച്ചത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരിക്കൽ സംവിധായകൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നായിക പ്രാധാന്യം ഏറെയുള്ള ചിത്രത്തിൽ ആദ്യം നയൻ‌താരയെയാണ് തീരുമാനിച്ചിരുന്നത് എന്നും, എന്നാൽ പ്രതിഫലം കുറക്കാത്തതിനെ തുടർന്ന് നടി ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.

എൻ. ലിംഗുസാമിയുടെ വാക്കുകൾ:

‘ആയിരത്തിൽ ഒരുവൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാർത്തി ഈ ചിത്രത്തിലേക്ക് വരുന്നത്. റോഡ് മൂവി എന്ന നിലയിൽ ചെയ്ത ചിത്രത്തിലേക്ക് നയൻതാരയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. എന്നാൽ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം അവർ തള്ളിയതോടെ, തമന്നയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് പയ്യാ ഉപേക്ഷിച്ച് നയൻതാര ചെയ്ത ചിത്രമാണ് സൂര്യ നായകനായെത്തിയ ആദവൻ’.

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ‘പയ്യാ’. യുവൻശങ്കർ രാജയുടെ സംഗീതമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. എൻകാതൽ സൊല്ല നേരമില്ലൈ, അടടാ മഴടാ തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായി മാറി.

 

shortlink

Related Articles

Post Your Comments


Back to top button