കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സുബി പങ്കുവെച്ച ഒരു ചിത്രത്തിന് നേരെ വന്ന മോശം കമന്റിന് നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.
സുബി തന്നെയാണ് സ്ക്രീൻഷോർട്ട് പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. മോശം ഭാഷയിൽ കമന്റ് ചെയ്ത ഇയാൾക്ക് അതേഭാഷയിൽ തന്നെയാണ് സുബി മറുപടി നൽകിയിരിക്കുന്നത്.
‘ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരന്‍. ആ രീതിയില്‍ തന്നെ മറുപടി ഞാന്‍ കൊടുത്തപ്പോള്‍ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി.ഈ സഹോയുടെ നമ്പര്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. ചൊറിയാം.. പക്ഷേ മാന്തരുത് , എന്ന ക്യാപ്ഷനിലൂടെയാണ് തനിക്കെതിരെ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ട് സുബി രംഗത്ത് എത്തിയത്.
വീട്ടില്‍ എന്തിട്ട് നടന്നാലും ഞങ്ങള്‍ക്ക് മുന്നില്‍( ഫേസ്ബുക്കില്‍) വരുമ്പോള്‍ മിനിമം നല്ല വസ്ത്രം ധരിക്കെന്നായിരുന്നു ഒരാളുടെ കമന്റ്. അയല്‍ക്കാരി ഇട്ട വേഷമെങ്കിലും ധരിക്കൂയെന്നും കമന്റിലുണ്ടായിരുന്നു. എടീ പോടീന്നൊക്കെ നിന്റെ വീട്ടിലുള്ളവരെ വിളിക്കെടോ കോപീയെന്നായിരുന്നു ഇതിന് സുബി നൽകിയ മറുപടി.
Post Your Comments