GeneralLatest NewsMollywoodNEWS

അച്ഛന്റെ അവസ്ഥ വരരുത് എന്ന് പറഞ്ഞാണ് ഞങ്ങൾക്ക് ഈ പേരുകൾ ഇട്ടത്: പൃഥ്വിരാജ്

സിനിമയിൽ വന്ന സമയത്ത് പലരും തന്നോട് പേര് മാറ്റാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പൃഥ്വി

പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സഹോദരങ്ങളായ പൃഥ്വിരാജും ഇന്ദ്രജിത്തും. അടുത്ത സുഹൃത്തുക്കളെ പോലെയാണ് ഇരുവരും. നിരവധി ചിത്രങ്ങളിലും പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ അധികമാർക്കും ഇല്ലാത്ത പേരുകൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കൈരളി ടീവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം, ഇക്കാര്യം തുറന്നു പറഞ്ഞത്. അച്ഛൻ ഇത്തരത്തിലുളള പേര് ഇടാനുള്ള കാരണം ചോദിച്ചപ്പോഴാണ് പേരിന് പിന്നിലുള്ള രഹസ്യം നടൻ വെളിപ്പെടുത്തിയത്.

പൃഥ്വിരാജിന്റെ വാക്കുകൾ :

‘അച്ഛൻ പേരിടാനുള്ള കാരണം വളരെ സിമ്പിളാണ്. പണ്ട് അച്ഛൻ സ്കൂളിൽ പഠിക്കുമ്പോൾ വീട്ടിൽ നിന്ന് ആരെങ്കിലും വന്ന് അന്വേഷിച്ചാൽ ഏത് ക്ലാസിലെ സുകുമാരനാണെന്ന് ചോദിക്കുമായിരുന്നു. ഇത് തന്റെ മക്കളുടെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ടാണ് അധികം ആർക്കുമില്ലാത്ത പേര് ഞങ്ങൾക്ക് ഇട്ടത്.

സിനിമയിൽ വന്ന സമയത്ത് പലരും തന്നോട് പേര് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. പേരിലെ നോർത്തിന്ത്യൻ ടച്ചായിരുന്നു കാരണം. എന്നാൽ പേര് മാറ്റാൻ തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇന്ന് പൃഥ്വിരാജ് എന്നത് ഒരു മലയാളി പേരായി. അതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും പൃഥ്വി പറഞ്ഞു’.

കൂടാതെ അച്ഛൻ തങ്ങളുടെ ഭാവി പ്രവചിച്ചതിനെപ്പറ്റിയും പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു. മക്കളെ സിനിമാ താരങ്ങളാക്കാൻ അച്ഛൻ ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും അച്ഛന് അത്തരത്തിലെരു ആഗ്രഹമില്ലായിരുന്നു എന്നാണ് പൃഥ്വിയുടെ മറുപടി. സ്കൂളിൽ പഠിക്കുമ്പോൾ എന്റേയും ചേട്ടന്റേയും ഒരു നാടകം അച്ഛൻ കണ്ടിരുന്നു. അത് കണ്ടതിന് ശേഷം അമ്മയോട് പറഞ്ഞിരുന്നു ഇവർ വലുതാകുമ്പോൾ സിനിമയിൽ വരുമെന്ന്- പൃഥ്വി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button